ജയത്തോടെ നാലു കളികളില്‍ നാലു പോയന്‍റുമായി ശ്രീലങ്ക സെമിയിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തിയപ്പോള്‍ നാലു കളികളില്‍ രണ്ട് പോയന്‍റ് മാത്രമുള്ള അഫ്ഗാന്‍ സൂപ്പര്‍ 12 റൗണ്ടില്‍ നിന്ന് സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമായി. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 144-8, ശ്രീലങ്ക ഓവറില്‍ 18.3 ഓവറില്‍ 148-4.
ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ഒന്നിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കക്ക് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക ധനഞ്ജയ ഡിസില്‍വയുടെ അര്‍ധസെഞ്ചുറി മികവില്‍ 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 42 പന്തില്‍ പുറതത്താകാതെ 66 റണ്‍സെടുത്ത ഡിസില്‍വയാണ് ലങ്കയുടെ ടോപ് സ്കോറര്‍. അഫ്ഗാനുവേണ്ടി റാഷിദ് ഖാനും മുജീബ് ഫര്‍ റഹ്മാനും രണ്ട് വിക്കറ്റ് വീതമെടുത്തു.
ജയത്തോടെ നാലു കളികളില്‍ നാലു പോയന്‍റുമായി ശ്രീലങ്ക സെമിയിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തിയപ്പോള്‍ നാലു കളികളില്‍ രണ്ട് പോയന്‍റ് മാത്രമുള്ള അഫ്ഗാന്‍ സൂപ്പര്‍ 12 റൗണ്ടില്‍ നിന്ന് സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമായി. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 144-8, ശ്രീലങ്ക ഓവറില്‍ 18.3 ഓവറില്‍ 148-4.
തുടക്കം പാളി, ഒടുക്കം മിന്നി
അഫ്ഗാന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലങ്കക്ക് തുടക്കത്തിലെ ഓപ്പണര്‍ പാതും നിസങ്കയെ(10) നഷ്ടമായെങ്കിലും കുശാല്‍ മെന്‍ഡിസും ഡിസില്‍വയും ചേര്‍ന്ന് അവരെ കരകയറ്റി. ടീം സ്കോര്‍ 46ല്‍ നില്‍ക്കെ കുശാലിനെ(25) മടക്കി റാഷിദ് ഖാന്‍ർ ലങ്കയെ പ്രതിരോധത്തിലാക്കുമെന്ന് കരുതിയെങ്കിലും ചരിത് അസലങ്കയും(19) ഡിസില്‍വയും ചേര്‍ന്ന് ലങ്കയെ 100 കടത്തി. അസലങ്കയെയും റാഷിദ് മടക്കിയെങ്കിലും ഡിസില്‍വയുടെ പോരാട്ടം അവരെ വിജയതീരത്തെത്തിച്ചു. വിജയത്തിനടുത്ത് ഭാനുക രാജപക്സെയെ(18) കൂടി വീഴ്ത്തി മുജീബ് നാലാം പ്രഹരമേല്‍പ്പിച്ചെങ്കിലും അപ്പോഴേക്കും ലങ്ക വിജയത്തിന് തൊട്ടടുത്ത് എത്തിയിരുന്നു.
ഞങ്ങള്‍ ലോകകപ്പ് നേടാന്‍ വന്നവരല്ല, ഇന്ത്യയെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് ഷാക്കിബ് അല്‍ ഹസന്‍
36 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡിസില്‍വ 42 പന്തില്‍ 66 റണ്‍സെടുത്ത് പറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക(0) വിജയത്തില്‍ ഡിസില്‍വക്ക് കൂട്ടായി. കളിയുടെ അവസാനം സ്പിന്നര്‍ റാഷിദ് ഖാന് ഫീല്‍ഡിംഗിനിടെ പരിക്കേറ്ഖത് അഫ്ഗാന് മറ്റൊരു തിരിച്ചടിയായി. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 144 റണ്‍സെടുത്തത്. 28 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് അപ്ഗാന്‍റെ ടോപ് സ്കോറര്‍. ലങ്കക്കായി വാനിന്ദു ഹസരങ്ക 13 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.