ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ രണ്ടാം ഗ്രൂപ്പില്‍ നിന്ന് രണ്ടാം ടീമായി സെമിയിലെത്തും
അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12 മത്സരത്തില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് വിക്കറ്റ് നഷ്ടം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ബംഗ്ലാ കടുവകള്‍ 40-1 എന്ന നിലയിലാണ്. ഫോമിലുള്ള ലിറ്റണ്‍ ദാസിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. ലിറ്റണ് 8 പന്തില്‍ 10 റണ്‍സ് മാത്രമേയുള്ളൂ. പിന്നാലെ നജ്‌മുല്‍ ഷാന്‍റോയുടെ ക്യാച്ച് ഷദാബ് ഖാന്‍ പാഴാക്കിയത് ബംഗ്ലാദേശിന് ആശ്വാസമായി. നജ്‌മുല്‍ ഷാന്‍റോയും(21*) സൗമ്യ സര്‍ക്കാരുമാണ്(8*) ക്രീസില്‍.
ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ രണ്ടാം ഗ്രൂപ്പില്‍ നിന്ന് രണ്ടാം ടീമായി സെമിയിലെത്തും. നെതര്‍ലന്‍ഡ്‌സിനോട് ദക്ഷിണാഫ്രിക്ക തോറ്റതോടെ ഇന്ത്യ ഇതിനകം സെമിയില്‍ എത്തിയിട്ടുണ്ട്. ഒരിക്കല്‍ക്കൂടി ഐസിസി ടൂര്‍ണമെന്‍റില്‍ പടിക്കല്‍ കലമുടയ്ക്കുന്ന ദക്ഷിണാഫ്രിക്കയയെയാണ് അഡ്‌ലെയ്‌ഡില്‍ കണ്ടത്. പ്രോട്ടീസിനെ 13 റണ്‍സിന് നെതര്‍ലന്‍ഡ്‌സ് വീഴ്‌ത്തുകയായിരുന്നു. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
undefined
ഗ്രൂപ്പ് ഒന്നില്‍ നിന്ന് ന്യൂസിലന്‍ഡും ഇംഗ്ലണ്ടും നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു. ഏഴ് പോയിന്‍റും മികച്ച റണ്‍റേറ്റുമായി ന്യൂസിലന്‍ഡാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍
Pakistan (Playing XI): Mohammad Rizwan(w), Babar Azam(c), Mohammad Haris, Shan Masood, Iftikhar Ahmed, Mohammad Nawaz, Shadab Khan, Mohammad Wasim Jr, Naseem Shah, Haris Rauf, Shaheen Afridi
Bangladesh (Playing XI): Najmul Hossain Shanto, Soumya Sarkar, Litton Das, Shakib Al Hasan(c), Afif Hossain, Nurul Hasan(w), Mosaddek Hossain, Taskin Ahmed, Nasum Ahmed, Ebadot Hossain, Mustafizur Rahman
വീണ്ടും ഐസിസി ടൂര്‍ണമെന്‍റില്‍ കാലിടറി ദക്ഷിണാഫ്രിക്ക; നെതര്‍ലന്‍ഡ്‌സിനോട് തോറ്റു, ഇന്ത്യ സെമിയില്‍