ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ വരില്ല, കപ്പ് ഇന്ത്യക്ക് തന്നെ; വമ്പന്‍ പ്രവചനവുമായി എബിഡി

By Jomit Jose  |  First Published Nov 8, 2022, 6:59 PM IST

ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോരാണ് എബിഡി പ്രവചിക്കുന്നത്. ടീം ഇന്ത്യ കപ്പുയര്‍ത്തുമെന്നും എബിഡി പറയുന്നു. 


അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ വരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സെമിയില്‍ പാകിസ്ഥാന് ന്യൂസിലന്‍ഡും ഇന്ത്യക്ക് ഇംഗ്ലണ്ടുമാണ് എതിരാളികള്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാക് ആവേശ ഫൈനലിന് യാതൊരു സാധ്യതയുമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ് പറയുന്നു. 

ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോരാണ് എബിഡി പ്രവചിക്കുന്നത്. ടീം ഇന്ത്യ കപ്പുയര്‍ത്തുമെന്നും എബിഡി പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് മിസ്റ്റര്‍ 360യുടെ വാക്കുകള്‍. 'എല്ലാവരും നന്നായി കളിക്കുന്നു. സൂര്യകുമാര്‍ യാദവും വിരാട് കോലിയും മികച്ച ഫോമിലാണ്. രോഹിത് ശര്‍മ്മ അത്ര നല്ല നിലയിലല്ല. എന്നാല്‍ ടീം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സമയത്ത് രോഹിത് ഫോമിലേക്ക് ഉയരും. രോഹിത് ഗംഭീര താരമാണ്. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രതിഭാസമ്പന്നമാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച മത്സരം പ്രതിക്ഷിക്കുന്നു. ഇതായിരിക്കും ഇന്ത്യയുടെ വലിയ പരീക്ഷ. സെമിയില്‍ ഇംഗ്ലണ്ടിനോട് ജയിച്ചാല്‍ ഇന്ത്യ കപ്പുയര്‍ത്തും' എന്നും എബിഡി പറഞ്ഞു. 

Latest Videos

undefined

ലോകകപ്പില്‍ മിന്നും ഫോമിലാണ് വിരാട് കോലിയും സൂര്യകുമാര്‍ യാദവും. കോലി അഞ്ച് മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികളും 123.00 ശരാശരിയോടെയും 246 റണ്‍സ് നേടിക്കഴിഞ്ഞു. പാകിസ്ഥാനെതിരെ സൂപ്പര്‍-12ലെ ആദ്യ മത്സരത്തില്‍ മെല്‍ബണില്‍ കോലി പുറത്താവാതെ 82 റണ്‍സ് നേടിയിരുന്നു. കോലിയുടെ എക്കാലത്തെയും മികച്ച ടി20 ഇന്നിംഗ്‌സായി ഇത് വാഴ്‌ത്തപ്പെടുന്നു. അഞ്ച് കളിയില്‍ 75.00 ശരാശരയില്‍ മൂന്ന് ഫിഫ്റ്റി സഹിതം 225 റണ്‍സ് സ്കൈയ്ക്കുണ്ട്. ബൗളര്‍മാരില്‍ പേസര്‍മാരായ അര്‍ഷ്‌ദീപ് സിംഗ് 10 ഉം ഹാര്‍ദിക് പാണ്ഡ്യ എട്ടും മുഹമ്മദ് ഷമി ആറും ഭുവനേശ്വര്‍ നാലും സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആറും വിക്കറ്റാണ് ഇതുവരെ നേടിയത്. 

എബിഡിയുടെ പ്രവചനം സത്യമായാല്‍ ഇന്ത്യയുടെ രണ്ടാം ടി20 വിശ്വ കിരീടമാകും ഇത്. 2007ലെ പ്രഥമ ലോകകപ്പില്‍ കിരീടം ഇന്ത്യക്കായിരുന്നു. 

സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ദിനേശ് കാര്‍ത്തിക്കോ റിഷഭ് പന്തോ? സാധ്യതകള്‍

click me!