ഇന്ന് നായകന്‍ രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ ഇന്ത്യയുടെ പരിശീലന സെഷനില്‍ പങ്കെടുത്തു
അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിക്ക് മുമ്പ് പരിക്കിന്‍റെ ആശങ്കകളില്‍ നിന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ് വിരാട് കോലി രക്ഷപ്പെട്ടതായി ഇന്‍സൈഡ് സ്പോര്‍ട്‌സിന്‍റെ റിപ്പോര്‍ട്ട്. അഡ്‌ലെയ്‌ഡിലെ അവസാന പരിശീലന ദിനം പേസര്‍ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ പരിക്കേറ്റെങ്കിലും കോലി ഉടനടി നെറ്റ്‌സില്‍ തിരിച്ചെത്തി ബാറ്റിംഗ് പുനരാരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂര്‍ണമെന്‍റില്‍ ഏറ്റവും ഫോമിലുള്ള ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോലി.
ഇന്ന് നായകന്‍ രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങളും ടീം ഇന്ത്യയുടെ പരിശീലന സെഷനില്‍ പങ്കെടുത്തു. ത്രോ-ഡൗണ്‍ സ്പെഷ്യലിസ്റ്റുകളും സ്റ്റാന്‍ഡ് ബൈ താരങ്ങളായ ഷര്‍ദ്ദുല്‍ ഠാക്കൂറും മുഹമ്മദ് സിറാജും ഇവര്‍ക്ക് പന്തെറിഞ്ഞുകൊടുത്തു. തന്‍റെ സ്‌പെഷ്യല്‍ കവര്‍ ഡ്രൈവുകളും പോയിന്‍റിലേക്കുള്ള ഷോട്ടുകളുമാണ് കോലി ഏറെയും കളിച്ചത്. വളരെ അഗ്രസീവ് രീതിയിലായിരുന്നു കിംഗിന്‍റെ ബാറ്റിംഗ്. കോലി രക്ഷപ്പെട്ടതിനൊപ്പം പരിക്കിന്‍റെ ആശങ്ക മാറി രോഹിത് നെറ്റ്‌സില്‍ ഇറങ്ങിയതും ടീമിന് ആശ്വാസമാണ്. ഇംഗ്ലണ്ടിനെതിരെ താന്‍ കളിക്കുമെന്ന് രോഹിത് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു.
undefined
അഡ്‌ലെയ്‌ഡ് ഓവലില്‍ നാളെ ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍. മത്സരത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ഇരു ടീമുകളും. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പാകിസ്ഥാന്‍ നേരിടും. രോഹിത് ശര്‍മ്മ പരിക്ക് മാറി കളിക്കുമെന്ന് ഉറപ്പായെങ്കിലും ഇംഗ്ലണ്ട് ക്യാമ്പില്‍ പരിക്കുണ്ട്. ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ മാര്‍ക് വുഡും ബാറ്റര്‍ ഡേവിഡ് മലാനുമാണ് പരിക്കിന്‍റെ പിടിയിലുള്ളത്. ഇരുവരും ഇന്ത്യക്കെതിരെ ഇറങ്ങുമോ എന്ന കാര്യത്തില്‍ മത്സരദിനമായ നാളെയെ തീരുമാനമാകൂ എന്നാണ് ജോസ് ബട്‌ലറുടെ വാക്കുകള്‍.