ടി20 ലോകകപ്പ്: നിരാശപ്പെടുത്തി വീണ്ടും രോഹിത്, ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മോശം തുടക്കം

By Gopala krishnan  |  First Published Nov 2, 2022, 2:04 PM IST

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യ അമിത കരുതലോടെയാണ് ഇന്നും തുടങ്ങിയത്. ടസ്കിന്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ രാഹുല്‍ നേടിയത് ഒരേയൊരു റണ്‍. ഷൊറിഫുള്‍ ഇസ്ലാമിന്‍റെ രണ്ടാം ഓവറില്‍ രാഹുല്‍ സിക്സ് അടിച്ചതോടെ ഇന്ത്യ 9 റണ്‍സ് നേടി. ടസ്കിന്‍ അഹമ്മദ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത ശര്‍മ ക്യാച്ചില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.


അഡ്‌ലെയ്ഡ്: ടി20 ലോകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ പവര്‍ പ്ലേ പിന്നിടുമ്പോള്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 21 റണ്‍സോടെ കെ എല്‍ രാഹുലും എട്ട് പന്തില്‍ 13 റണ്‍സുമായി വിരാട് കോലിയും ക്രീസില്‍. എട്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്.

ഹിറ്റ് ഇല്ലാതെ ഹിറ്റ്മാന്‍

Latest Videos

undefined

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യ അമിത കരുതലോടെയാണ് ഇന്നും തുടങ്ങിയത്. ടസ്കിന്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ രാഹുല്‍ നേടിയത് ഒരേയൊരു റണ്‍. ഷൊറിഫുള്‍ ഇസ്ലാമിന്‍റെ രണ്ടാം ഓവറില്‍ രാഹുല്‍ സിക്സ് അടിച്ചതോടെ ഇന്ത്യ 9 റണ്‍സ് നേടി. ടസ്കിന്‍ അഹമ്മദ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത ശര്‍മ ക്യാച്ചില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.

നിര്‍ഭയ ക്രിക്കറ്റ് കളിക്കുമെന്ന മുദ്രാവാക്യം മറന്ന ഇന്ത്യക്ക് ടസ്കിന്‍റെ മൂന്നാം ഓവറില്‍ നേടാനായത് ഒരു റണ്‍ മാത്രം. ഹസന്‍ മഹമ്മൂദ് എറിഞ്ഞ പവര്‍ പ്ലേയിലെ നാലാം ഓവറിലെ രണ്ടാം പന്തില്‍ പോയന്‍റില്‍ യാസിര്‍ അലിക്ക് അനായാസ ക്യാച്ച് നല്‍കിരോഹിത് മടങ്ങി. എട്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്‍റെ സംഭാവന. ആ ഓവറില്‍ ഒരു സിക്സും ബൗണ്ടറിയും നേടി രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്സിന് അല്‍പം ജീവന്‍ നല്‍കി. 11 റണ്‍സാണ് നാലാം ഓവറില്‍ ഇന്ത്യ നേടിയത്.

ടസ്കിന്‍ അഹമ്മദ് എറിഞ്ഞ അഞ്ചാം ഓവറില്‍ ഭാഗ്യത്തിന്‍റെ പിന്തുണയോടെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടി വിരാട് കോലി എട്ട് റണ്‍സ് നേടി. അഞ്ചോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രം. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഇന്ത്യ നേടിയത് റണ്‍സ് മാത്രം.

നേരത്ത ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓരോ മാറ്റവുമായാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ദീപക് ഹൂഡക്ക് പകരം അക്സര്‍ പട്ടേല്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ സൗമ്യ സര്‍ക്കാരിന് പകരം ഷരീഫുള്‍ ഇസ്ലാം ബംഗ്ലാദേശിന്‍റെ അന്തിമ ഇലവനിലെത്തി.

click me!