ട്വന്‍റി 20 ലോകകപ്പ്: കണക്കിലെ കളിയില്‍ ഇന്ത്യക്ക് നിർണായകമായി സിംബാബ്‍വെ പരീക്ഷ; ടീം മെല്‍ബണില്‍

By Jomit Jose  |  First Published Nov 3, 2022, 7:10 PM IST

മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇതുവരെ അഞ്ച് രാജ്യാന്തര ടി20 മത്സരങ്ങളാണ് ടീം ഇന്ത്യ കളിച്ചിട്ടുള്ളത്


മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ആവേശ സൂപ്പർ-12 മത്സരത്തിന് ശേഷം ടീം ഇന്ത്യ സിംബാബ്‍വെയെ നേരിടുന്നതിനായി മെല്‍ബണിലെത്തി. ആറാം തിയതിയാണ് മത്സരം. ഇതേ വേദിയില്‍ നേരത്തെ പാകിസ്ഥാനെതിരെ ത്രില്ലർ മത്സരം ആദ്യ കളിയില്‍ ഇന്ത്യ കളിച്ചിരുന്നു. നാളെ വിരാട് കോലിയും കെ എല്‍ രാഹുലും അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ മെല്‍ബണില്‍ പരിശീലനത്തിനിറങ്ങും. സിംബാബ്‍വെയെ തോല്‍പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യക്ക് സെമിയിലെത്താം. 

മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇതുവരെ അഞ്ച് രാജ്യാന്തര ടി20 മത്സരങ്ങളാണ് ടീം ഇന്ത്യ കളിച്ചിട്ടുള്ളത്. ഒരു മത്സരം ഉപേക്ഷിച്ചപ്പോള്‍ മൂന്ന് കളികളില്‍ ഇന്ത്യ ജയിച്ചു. 2008ല്‍ ഓസ്ട്രേലിയക്കെതിരെ 74 റണ്‍സില്‍ പുറത്തായതിന്‍റെ നാണക്കേടും എംസിജിയില്‍ ഇന്ത്യക്കുണ്ട്. ഇക്കുറി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നാല് വിക്കറ്റിന്‍റെ ത്രില്ലർ ജയം ഇന്ത്യ നേടിയത് ഇതേ മൈതാനത്താണ്. വിരാട് കോലിക്ക് പ്രിയപ്പെട്ട മൈതാനം കൂടിയാണ് മെല്‍ബണ്‍. പാകിസ്ഥാനെതിരെ കോലി 53 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 82* റണ്‍സ് നേടിയിരുന്നു.

Latest Videos

undefined

ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പാകിസ്ഥാന്‍ മഴനിയമപ്രകാരം 33 റണ്‍സിന് പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പ് രണ്ടില്‍ സെമി പ്രവേശനം പ്രവചനാതീതമായിരിക്കുകയാണ്. ആറാം തിയതിയിലെ ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളുടെ അവസാന മത്സരങ്ങള്‍ നിർണായകമായി. ദക്ഷിണാഫ്രിക്കയ്ക്ക് നെതർലന്‍ഡ്സും പാകിസ്ഥാന് ബംഗ്ലാദേശും ഇന്ത്യക്ക് സിംബാബ്‍വെയുമാണ് എതിരാളികള്‍. സിംബാബ്‍വെയോട് ജയിച്ചാല്‍ എട്ട് പോയിന്‍റുമായി ഇന്ത്യ അനായാസം സെമിയിലെത്തും. മത്സരം മഴ കൊണ്ടുപോയാലും വീതിച്ച് ലഭിക്കുന്ന ഒരു പോയിന്‍റ് തന്നെ ഇന്ത്യക്ക് ധാരാളം. എന്നാല്‍ അപ്രതീക്ഷിതമായി അട്ടിമറി തോല്‍വി വന്നുചേർന്നാല്‍ മറ്റ് ടീമുകളുടെ ഫലം നിർണായമാകും. 

ജീവന്‍ തിരിച്ചുപിടിച്ച് പാകിസ്ഥാന്‍, മറ്റ് ടീമുകള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി; ടീം ഇന്ത്യക്ക് പാരയോ?


 

click me!