പേസര്‍മാര്‍ക്ക് ബൗണ്‍സും മൂവ്മെന്‍റും ലഭിക്കുന്ന പിച്ചാണ് പെര്‍ത്തിലേത് എന്നാണ് റിപ്പോര്‍ട്ട്
പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ടീം ഇന്ത്യ അല്‍പസമയത്തിനകം പെര്‍ത്തില്‍ ഇറങ്ങും. സൂപ്പര്‍-12ല്‍ ടീമിന്‍റെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരം ദീപക് ഹൂഡ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയിലും ഒരു മാറ്റമുണ്ട്. സ്‌പിന്നര്‍ തബ്രൈസ് ഷംസിക്ക് പകരം പേസര്‍ ലുങ്കി എന്‍ഗിഡിയാണ് ഇന്ന് കളിക്കുക
ബൗണ്‍സും പേസര്‍മാര്‍ക്ക് മൂവ്മെന്റും ലഭിക്കുന്ന പിച്ചാണ് പെര്‍ത്തിലേത് എന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിന് മഴ ഭീഷണികളില്ല. ലോകകപ്പില്‍ മുമ്പ് അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലിലും ജയം ഇന്ത്യക്കായിരുന്നു. ഒരു തവണ ദക്ഷിണാഫ്രിക്ക വിജയിച്ചു.
undefined
ഇന്ത്യന്‍ ഇലവന്‍: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik(w), Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh
ദക്ഷിണാഫ്രിക്കന്‍ ഇലവന്‍: Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Keshav Maharaj, Kagiso Rabada, Lungi Ngidi, Anrich Nortje
കാണാനുള്ള വഴികള്‍
ലോകകപ്പിലെ ഇന്ത്യ-പ്രോട്ടീസ് ടി20 കാണാന്‍ മറ്റൊരു വഴി കൂടി ആരാധകര്‍ക്കുണ്ട്. ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരവും സെമിയും ഫൈനലും ഡിഡി സ്പോര്‍ട്‌സിലും തല്‍സമയം കാണാം. സ്റ്റാര്‍ സ്പോര്‍ട്‌സാണ് ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്സ്റ്റാര്‍ വഴിയാണ് ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ ലൈവ് സ്ട്രീമിങ്ങ് ചെയ്യുന്നത്.
നെതര്‍ലന്‍ഡ്‌സിനെ ബൗളര്‍മാര്‍ എറിഞ്ഞിട്ടു, റിസ്‌വാന്‍ അടിച്ചോടിച്ചു; ലോകകപ്പില്‍ പാകിസ്ഥാന് ആദ്യ ജയം