മാത്യു വെയ്ഡിന് പരിക്കേറ്റാല്‍ സൂപ്പര്‍താരം കീപ്പറാകുമെന്ന് ഓസീസ് ക്യാപ്റ്റന്‍

By Gopala krishnan  |  First Published Oct 21, 2022, 8:40 PM IST

മുമ്പ് ചെയ്തിട്ടില്ലാത്ത കാര്യമായതിനാല്‍ വിക്കറ്റ് കീപ്പിംഗ് കുറച്ചു പാടായിരിക്കും. പവര്‍ പ്ലേയില്‍ കുറച്ച് ഓവറുകള്‍ എറിഞ്ഞശേഷം മിച്ചല്‍ സ്റ്റാര്‍ക്കിനെയും കീപ്പറായി പരിഗണിക്കാവുന്നതേയുള്ളു. പിന്നീട് വീണ്ടും അവസാന ഓവറുകള്‍ എറിയാന്‍ സ്റ്റാര്‍ക്കിനാവും. തല്‍ക്കാലും വെയ്ഡിന് കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വാര്‍ണറെ കീപ്പറാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഫിഞ്ച്.


മെല്‍ബണ്‍: ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി മാത്യു വെയ്ഡ് മാത്രമാണുള്ളത്. രണ്ടാം വിക്കറ്റ് കീപ്പറായിരുന്ന ജോഷ് ഇംഗ്ലിസ് ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കേറ്റ് പുറത്തായപ്പോള്‍ പകരം ഓസീസ് 15 അംഗ ടീമിലെടുത്തത് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയായിരുന്നു. ഇന്ത്യക്കെതിരായ ടി20 പമ്പരയില്‍ ഓപ്പണറായി ഇറങ്ങി തിളങ്ങിയ ഗ്രീനിനെ ഉള്‍പ്പെടുത്തിയതോടെ വെയ്ഡിന് പരിക്കേറ്റാല്‍ പകരം ആര് വിക്കറ്റ് കീപ്പറാകുമെന്നതായി ആരാധകരുടെ സംശയം.

എന്നാല്‍ ആ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാകും വെയ്ഡിന് പരിക്കേറ്റാല്‍ പകരം കീപ്പറാകുകയെന്ന് ഫിഞ്ച് പറഞ്ഞു. വാര്‍ണര്‍ കഴിഞ്ഞ ദിവസം കുറച്ചു നേരം കീപ്പിംഗ് പരിശീലനം നടത്തിയിരുന്നുവെന്നും വാര്‍ണര്‍ക്ക് പറ്റിയില്ലെങ്കില്‍ ക്യാപ്റ്റനായ താനും കീപ്പറായി ഒരു കൈ നോക്കുമെന്നും ഫിഞ്ച് പറഞ്ഞു.

Latest Videos

undefined

റിഷഭ് പന്തിന് പകരം കാര്‍ത്തിക്കിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നിനെതിരെ മുന്നറിയപ്പുമായി ഗംഭീര്‍

മുമ്പ് ചെയ്തിട്ടില്ലാത്ത കാര്യമായതിനാല്‍ വിക്കറ്റ് കീപ്പിംഗ് കുറച്ചു പാടായിരിക്കും. പവര്‍ പ്ലേയില്‍ കുറച്ച് ഓവറുകള്‍ എറിഞ്ഞശേഷം മിച്ചല്‍ സ്റ്റാര്‍ക്കിനെയും കീപ്പറായി പരിഗണിക്കാവുന്നതേയുള്ളു. പിന്നീട് വീണ്ടും അവസാന ഓവറുകള്‍ എറിയാന്‍ സ്റ്റാര്‍ക്കിനാവും. തല്‍ക്കാലും വെയ്ഡിന് കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വാര്‍ണറെ കീപ്പറാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ന്യൂസിലന്‍ഡിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫിഞ്ച് പറഞ്ഞു. നാളെ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ആദ്യ സൂപ്പര്‍ 12 പോരാട്ടത്തില്‍ കാമറൂണ്‍ ഗ്രീന്‍ കളിക്കില്ലെന്നും ഫിഞ്ച് വ്യക്തമാക്കി.

ട്വന്‍റി 20 ലോകകപ്പ്: ഓസീസിന് അവസാന നിമിഷം തിരിച്ചടി; വിക്കറ്റ് കീപ്പര്‍ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇംഗ്ലിസ് കളിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം ഗോള്‍ഫ് കളിക്കിടെ പന്ത് കണ്ണിന് മുകളില്‍ കൊണ്ട് പരിക്കേറ്റ ഇംഗ്ലിസിന് ആറ് തുന്നലുകള്‍ ഇടേണ്ടിവന്നു. ഇതാണ് അവസാന നിമിഷം ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാന്‍ കാരണമായത്.

click me!