കൈവിട്ട് കളിച്ച കിവീസിനെ ശിക്ഷിച്ച് ബട്‌ലര്‍, ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം

By Gopala krishnan  |  First Published Nov 1, 2022, 3:06 PM IST

ടോസിലെ ഭാഗ്യം ഇംഗ്ലണ്ടിനെ ബാറ്റിംഗിലും തുണച്ചു. ജോസ് ബട്‌ലറെ പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പിന്നീട് ഡാരില്‍ മിച്ചലും കൈവിട്ടു. അലക്സ് ഹെയില്‍സും ബട്‌ലറും തകര്‍ത്തടിച്ചതോടെ ഓപ്പണിംഗ് വിക്കറ്റില്‍ ഇംഗ്ലണ്ട് 10.2 ഓവറില്‍ 81 റണ്‍സടിച്ചു.


ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. രണ്ട് തവണ ജീവന്‍ ലഭിച്ച ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ ഉയര്‍ത്തിയത്. 47 പന്തില്‍ 73 റണ്‍സെടുത്ത ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ അലക്സ് ഹെയ്ല്‍സ് 40 പന്തില്‍ 52 റണ്‍സെടുത്തു.

തകര്‍പ്പന്‍ തുടക്കം, കൈവിട്ട് കിവീസ്

Latest Videos

undefined

ടോസിലെ ഭാഗ്യം ഇംഗ്ലണ്ടിനെ ബാറ്റിംഗിലും തുണച്ചു. ജോസ് ബട്‌ലറെ പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പിന്നീട് ഡാരില്‍ മിച്ചലും കൈവിട്ടു. അലക്സ് ഹെയില്‍സും ബട്‌ലറും തകര്‍ത്തടിച്ചതോടെ ഓപ്പണിംഗ് വിക്കറ്റില്‍ ഇംഗ്ലണ്ട് 10.2 ഓവറില്‍ 81 റണ്‍സടിച്ചു. 40 പന്തില്‍ 52 റണ്‍സെടുത്ത ഹെയില്‍സിനെ വീഴ്ത്തിയ മിച്ചല്‍ സാന്‍റനറാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് എത്തിയ മൊയീന്‍ അലിക്ക്(5) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ലിയാം ലിവിംഗ്‌സ്റ്റണും(14 പന്തില്‍ 20) പെട്ടെന്ന് മടങ്ങിയെങ്കിലും ബട്‌ലര്‍ ഒരറ്റത്ത് തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് മുന്നോട്ട് കുതിച്ചു.

ആശ്വാസമായി അഡ്‌ലെയ്‌ഡിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്, ബംഗ്ലാദേശിനെതിരായ പോരാട്ടം ഇന്ത്യക്ക് നിര്‍ണായകം

35 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബട്‌ലര്‍ 47 പന്തില്‍ 73 റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ റണ്‍ ഔട്ടായി. ഹാരി ബ്രൂക്കും(3 പന്തില്‍ 7) പെട്ടെന്ന് മടങ്ങിയതോടെ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ അനുവദിക്കാതെ കിവീസ് ഇംഗ്ലണ്ടിനെ കെട്ടിയിട്ടു.

കിവീസിനായി നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത മിച്ചല്‍ സാന്‍റ്നര്‍ 25 റണ്‍സിന് ഒരുവിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധി നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ട്രെന്‍റ് ബോള്‍ട്ട് നാലോവറില്ർ 40 റണ്‍സ് വഴങ്ങിയപ്പോള്‍ ടിം സൗത്തി നാലോവറില്‍ 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

click me!