എന്നെ ശാന്തനാക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിയാണ് അദ്ദേഹം. വിവാദങ്ങളെത്തുടര്‍ന്ന് വിലക്ക് നേരിട്ട് പ്രതിസന്ധിയിലായപ്പോള്‍ എനിക്ക് പിന്തുണയും തലചായ്ക്കാന്‍ ഒരു ചുമലും തന്നത് ധോണിയാണ്.
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യന്‍ ടീമിന്‍റെ(Indian Team) മെന്‍ററും മുന്‍ നായകനുമായ എം എസ് ധോണിയുമായുള്ള(MS Dhoni) ആത്മബന്ധത്തെക്കുറിച്ച് മനസുകുറന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ(Hardik Pandya). തന്‍റെ കരിയറിലെ നേട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ധോണിയോടാണെന്നും ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാണ്ഡ്യ വ്യക്തമാക്കി.
ടെലിവിഷന്‍ ടോക് ഷോയിലെ വിവാദ പരമാര്‍ശങ്ങളെത്തുടര്‍ന്ന് വിലക്ക് നേരിട്ട പ്രതിസന്ധികാലത്ത് അത് മറികടക്കാന്‍ സഹായിച്ച് ധോണിയാണ്. ഞാന്‍ എങ്ങനെയുള്ള വ്യക്തിയാണെന്ന് ഏറ്റവും കൂടുതല്‍ അറിയാവുന്ന ആളാണ് അദ്ദേഹം. എനിക്കും അദ്ദേഹത്തോട് ഏറെ അടുപ്പമുണ്ട്. എന്നെ ശാന്തനാക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിയാണ് അദ്ദേഹം. വിവാദങ്ങളെത്തുടര്‍ന്ന് വിലക്ക് നേരിട്ട് പ്രതിസന്ധിയിലായപ്പോള്‍ എനിക്ക് പിന്തുണയും തലചായ്ക്കാന്‍ ഒരു ചുമലും തന്നത് ധോണിയാണ്.
undefined
ഒരുപാട് തവണ അദ്ദേഹം എനിക്ക് കരിയറില്‍ താങ്ങായി നിന്നിട്ടുണ്ട്. എം എസ് ധോണിയെന്ന മഹാനായ കളിക്കാരനെയല്ല ഞാന്‍ അദ്ദേഹത്തില്‍ കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം മഹി എന്‍റെ സഹോദരനാണ്. എനിക്ക് വേണ്ടപ്പോഴെല്ലാം എന്‍റെ കൂടെ നിന്നിട്ടുള്ള അദ്ദേഹത്തെ ഞാന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
ഞാന്‍ എങ്ങനെയുള്ള ആളാണ്, എങ്ങനെയാണ് പെരുമാറുക എന്‍റെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണ്, എനിക്കിഷ്ടമില്ലാത്ത് എന്തൊക്കെയാണ് അങ്ങനെ എല്ലാം തുടക്കം മുതല്‍ അറിയാവുന്ന ആളാണ് അദ്ദേഹം. 2019 ജനുവരിയില്‍ നടന്ന ന്യൂസിലന്‍ഡ് പര്യടനത്തിനിടയിലെ രസകരമായൊരു സംഭവം പറയാം. അന്ന് പര്യടനം നടത്തിയ ടീമില്‍ വിലക്ക് കാരണം തുടക്കത്തില്‍ എന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല.
പിന്നീട് വിലക്ക് തീര്‍ന്നതോടെ പരമ്പരക്കിടെ എന്നെ ടീമിലുള്‍പ്പെടുത്തുകയും ന്യൂസിലന്‍ഡിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇടക്ക് വെച്ച് പോവേണ്ടി വന്നതിനാല്‍ എനിക്ക് മാത്രമായി ഹോട്ടലില്‍ മുറിയൊന്നും കിട്ടാനില്ലായിരുന്നു. അന്ന് എനിക്കൊരു ഫോണ്‍ കോള്‍ വന്നു. അത് മഹിയുടേതായിരുന്നു. നീ ധൈര്യമായി കയറി വാ, നിനക്ക് എന്‍റെ മുറിയില്‍ കിടക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരിക്കലും കിടക്കയില്‍ കിടക്കാറില്ല. അതുകൊണ്ട് ധോണി പറഞ്ഞു, നീ എന്‍റെ മുറിയില്‍ നിലത്ത് കിടന്നോ, ഞാന്‍ കിടക്കയില്‍ കിടന്നോളാമെന്ന്-പാണ്ഡ്യ പറഞ്ഞു.