രാത്രി എത്ര മണിക്കാണ് മത്സരം ആരംഭിക്കുന്നത് എന്ന തലക്കെട്ടോടെ 2019 ലോകകപ്പിലെ കുമാര്‍ ധര്‍മ്മസേനയുടെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു വസീം ജാഫര്‍
അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇംഗ്ലണ്ട് -ന്യൂസിലന്‍ഡ്(England vs New Zealand) സെമി ഫൈനലിന് മുമ്പ് അംപയര്‍ കുമാര്‍ ധര്‍മ്മസേനയെ ട്രോളി ഇന്ത്യന്‍ മുന്‍താരം വസീം ജാഫര്‍(Wasim Jaffer). ന്യൂസിലന്‍ഡിനോട് ഇംഗ്ലണ്ട് നാടകീയമായി വിജയിച്ച 2019 ഏകദിന ലോകകപ്പ്(2019 Cricket World Cup) ഫൈനലിലെ മാച്ച് ഒഫീഷ്യല്‍സില്‍ ഒരാളായിരുന്നു ധര്‍മ്മസേന(Kumar Dharmasena). അന്ന് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്(Ben Stokes) ഓവര്‍ത്രേ റണ്‍ അനുവദിച്ചത് ധര്‍മ്മസേനയായിരുന്നു.
രാത്രി എത്ര മണിക്കാണ് മത്സരം ആരംഭിക്കുന്നത് എന്ന തലക്കെട്ടോടെ 2019 ലോകകപ്പിലെ കുമാര്‍ ധര്‍മ്മസേനയുടെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു വസീം ജാഫര്‍.
Hey Kumar, what time does the match start tonight? 🤭 pic.twitter.com/wH7N4v1LFx
— Wasim Jaffer (@WasimJaffer14)
2019 ഏകദിന ലോകകപ്പില്‍ കിരീടം കൈയ്യെത്തും ദൂരത്ത് കിവീസിന് നഷ്‌ടമാവുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഫീല്‍ഡ് ചെയ്‌ത ശേഷം എറിഞ്ഞ പന്ത് സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് വഴിമാറി. അഞ്ച് റണ്‍സ് നല്‍കുക എന്നതാണ് നിയമമെങ്കിലും ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മസേന ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കുകയായിരുന്നു. രണ്ട് റണ്‍സ് കൂടി നേടി ഇംഗ്ലണ്ട് ഒപ്പമെത്തിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലും ടൈയായി. എന്നാല്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീം എന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തി.
T20 World Cup| ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം, ബൗളിംഗില്‍ ന്യൂസിലന്‍ഡും; അബുദാബിയില്‍ തീപ്പാറും
ഇന്ന് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് സെമി നിയന്ത്രിക്കുക മറൈസ് ഇറാസ്മസിനൊപ്പം കുമാര്‍ ധര്‍മ്മസേനയായിരിക്കും. നിതിന്‍ മേനോന്‍ തേഡ് അംപയറാകുമ്പോള്‍ പരിചയസമ്പന്നനായ ഡേവിഡ് ബൂണാണ് മാച്ച് റഫറി. പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മില്‍ നാളെ ദുബായില്‍ നടക്കുന്ന രണ്ടാം സെമിയില്‍ റിച്ചാഡ് കെറ്റിൽബെറോയും ക്രിസ് ജാഫ്‌ണിയുമായിരിക്കും ഫീല്‍ഡ് അംപയര്‍മാര്‍.
T20 World Cup| ഇംഗ്ലണ്ട് മറന്നുകാണില്ല 2019 ലോകകപ്പ് ഫൈനല്‍; ന്യൂസിലന്‍ഡിന് കണക്ക് തീര്‍ക്കാനുണ്ട്