കരുത്തരായ മുംബൈയെ തോല്‍പിക്കാന്‍ സഞ്ജു സാംസണിന്‍റെ നായകത്വത്തില്‍ കേരള ക്രിക്കറ്റ് ടീം ഉടനിറങ്ങും
ഹൈദരാബാദ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരള- മുംബൈ സൂപ്പര്‍ പോരാട്ടം അല്‍പസമയത്തിനകം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഇയില്‍ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച കേരളം നിലവില്‍ രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ രണ്ടും ജയിച്ച മുംബൈ എട്ട് പോയിന്‍റ് തന്നെയായി തൊട്ടുപിന്നിലുണ്ട്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ 11 മണിക്കാണ് മത്സരം ആരംഭിക്കുക. ജിയോ സിനിമയുടെ ആപ്പും വെബ്‌സൈറ്റും വഴി മത്സരം ഇന്ത്യയില്‍ തത്സമയം കാണാം.