സൂര്യക്കും ജയ്സ്വാളിനും പത്തില്‍ ഒമ്പത്, ഹാ‍‍ർദ്ദിക്കിന് 7, ഇന്ത്യൻ താരങ്ങൾക്ക് മാർക്കിട്ട് ക്രിസ് ഗെയ്‌ൽ

ശുഭ്മാന്‍ ഗില്ലും പ്രതിഭാധനനായ താരമാണെന്നും അതുകൊണ്ട് തന്നെ പത്തില്‍ പത്ത് നല്‍കിയില്ലെങ്കിലും ഒമ്പത് മാര്‍ക്ക് നല്‍കാന്‍ തയാറാണെന്നും ഗെയ്ല്‍ വ്യക്തമാക്കി.

Suryakumar Yadav and Yashasvi Jaiswal- 9, Hardik Pandya - 7, Chris Gayle Rates India Stars

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ യുവസൂപ്പര്‍ താരങ്ങള്‍ക്ക് മാര്‍ക്കിട്ട് വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ല്‍. ഇന്ത്യൻ താരങ്ങളായ സൂര്യകുമാര്‍ യാദവിനും യശസ്വി ജയ്സ്വാളിനും താന്‍ പത്തില്‍ ഒമ്പത് മാര്‍ക്ക് വീതം നല്‍കുമെന്ന് ക്രിസ് ഗെയ്ല്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.

ജയ്സ്വാളിന്‍റെ കളിശൈലി തനിക്കേറെ ഇഷ്ടമാണെന്നും അതുകൊണ്ടാണ് പത്തില്‍ ഒമ്പത് നല്‍കുന്നതെന്നും ഗെയ്ൽ വ്യക്തമാക്കി. ശുഭ്മാന്‍ ഗില്ലും പ്രതിഭാധനനായ താരമാണെന്നും അതുകൊണ്ട് തന്നെ പത്തില്‍ പത്ത് നല്‍കിയില്ലെങ്കിലും ഒമ്പത് മാര്‍ക്ക് നല്‍കാന്‍ തയാറാണെന്നും ഗെയ്ല്‍ വ്യക്തമാക്കി. അഭിഷേക് ശര്‍മയും പ്രതിഭാധനനായ കളിക്കാരനാണെങ്കിലും അഭിഷേകിന് എട്ട് മാര്‍ക്ക് നല്‍കാമെന്നും പറഞ്ഞ ഗെയ്ല്‍ കെ എല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും റിഷഭ് പന്തിനും എട്ട് മാര്‍ക്ക് വീതം നല്‍കി.

Latest Videos

രോഹിത്തിനും റിഷഭ് പന്തിനും നിര്‍ണായകം, ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പ‍ ജയന്‍റ്സ് പോരാട്ടം

അതേസമയം, മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനും ക്രിസ് ഗെയ്ൽ ഏഴ് മാര്‍ക്ക് മാത്രമാണ് നല്‍കിയതെന്നതും ശ്രദ്ധേയമാണ്. എം എസ് ധോണി ചെന്നൈക്കായി ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങുന്നതിനെയും ഗെയ്ല്‍ ന്യായീകരിച്ചു. ധോണിയുടെ സാന്നിധ്യം ഐപിഎല്ലിന്‍റെ മൂല്യമുയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം എത്രകാലം തുടരുന്നുവോ അത് അത്രയും കാലം തുടരാൻ അനുവദിക്കണം. എന്നാല്‍ അദ്ദേഹത്തിനെതിരെ അപസ്വരങ്ങളുയരുന്നത് മഹാനായൊരു കളിക്കാരനെ അപമാനിക്കുന്നതിന് തുല്യമാണ്. അത്തരമൊരു സന്ദേശമല്ല ആരാധകര്‍ അദ്ദേഹത്തിന് നല്‍കേണ്ടത്. കാരണം, അദ്ദേഹം ഐപിഎല്ലിലെ വിലമതിക്കാനാവാത്ത താരമാണെന്നും ഗെയ്ൽ പറഞ്ഞു.

രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിത്തെറിപ്പിച്ചു, ജയ്സ്വാൾ മുംബൈ വിടാൻ കാരണം ക്യാപ്റ്റനുമായുള്ള ഭിന്നതയെന്ന് സൂചന

ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഇപ്പോഴും ലോകോത്തരമാണെന്നും ടീമിനായി എങ്ങനെ കളിക്കുന്നു ടീം എങ്ങനെ ധോണിയെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനമെന്നും ഗെയ്‌ൽ പറഞ്ഞു, എല്ലാവരും ധോണിയെ കാണാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അദ്ദേഹം എവിടെ ബാറ്റ് ചെയ്യുന്നു എന്നത് പ്രശ്നമല്ല. പതിനൊന്നാം നമ്പറില്‍ ഇറങ്ങിയാല്‍ പോലും ധോണിയെ കണ്ടാല്‍ മതിയെന്ന് ആഗ്രഹിക്കുന്ന കാലത്തോളം അദ്ദേഹം ചെന്നൈ ടീമില്‍ തുടരുമെന്നും ഗെയ്ല്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!