അവനായിരിക്കും ഇന്ത്യയുടെ ഹീറോ! രോഹിത്തും സംഘവും കരുത്തരാണ്: പിന്തുണച്ച് സുരേഷ് റെയ്‌ന

By Web Team  |  First Published Oct 15, 2022, 9:34 AM IST

ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരം സുരേഷ് റെയ്‌ന. ഇന്ത്യക്ക് ലോകകപ്പ് നേടാനുള്ള കരുത്തുണ്ടെന്നാണ് റെയ്‌ന പറയുന്നത്.


ദില്ലി: ടി20 ലോകകപ്പില്‍ 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളി. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രം സെമി ഫൈനലിലേക്ക് യോഗ്യത നേടുമെന്നിരിക്കെ ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയും ഇന്ത്യക്ക് മത്സരമുണ്ട്. മാത്രമല്ല, യോഗ്യത നേടിവരുന്ന രണ്ട് ടീമുകളും ഗ്രൂപ്പിലുണ്ടാവും. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്. 

ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരം സുരേഷ് റെയ്‌ന. ഇന്ത്യക്ക് ലോകകപ്പ് നേടാനുള്ള കരുത്തുണ്ടെന്നാണ് റെയ്‌ന പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ടി20 ലോകകപ്പ് നേടാനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ട്. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നീ വമ്പന്മാരില്ലാതെയാണ് ഇന്ത്യ ലോകകപ്പിനെത്തുന്നതെന്ന് അറിയാം. എന്നാല്‍ ഏത് വമ്പന്മാരേയും വീഴ്ത്താനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ട്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വീഴ്ത്താനും ഇന്ത്യക്കാവും. അനായാസം ബാറ്റ് വീശുന്ന സൂര്യകുമാര്‍ യാദവില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാം. വിരാട് കോലിയുടെ പ്രകടനവും ലോകകപ്പില്‍ നിര്‍ണായകമാവും.'' റെയ്‌ന പറഞ്ഞു. 

Latest Videos

ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നതില്‍ സന്തോഷമെന്ന് രവി ശാസ്ത്രി

''ബുമ്രയുടെ അഭാവത്തില്‍ ഇടംകൈയ്യന്‍ പേസറായ അര്‍ഷ്ദീപ് സിംഗായിരിക്കും ടീമിന്റെ മുന്നേറ്റത്തില്‍ കരുത്താവുക. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ രണ്ട് തവണ ലോകകപ്പ് നേടിയപ്പോഴും ഇടംകൈയ്യന്‍ പേസര്‍മാര്‍ കരുത്ത് കാട്ടി.'' റെയ്‌ന പറഞ്ഞു. 2007ല്‍ ഇര്‍ഫാന്‍ പത്താനും ആര്‍ പി സിംഗും മികവ് കാട്ടിയപ്പോള്‍ 2011 ഏകദിന ലോകകപ്പില്‍ സഹീര്‍ ഖാനും ആശിഷ് നെഹ്‌റയുമായിരുന്നു ഇടങ്കയ്യന്‍ പേസര്‍മാര്‍. ഈ സംഭവമാണ് റെയ്‌ന ഓര്‍ത്തെടുത്തത്. 

ഗാംഗുലിക്കെതിരെ ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് ബിസിസിഐ ട്രഷറര്‍

രണ്ടാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ലോകകപ്പിനെത്തുന്നത്. പാകിസ്ഥാനെതിരായ മത്സരം ഏത് ടൂര്‍ണമെന്റിലും സമ്മര്‍ദ്ധം കൂട്ടുമെങ്കിലും ഇന്ത്യക്ക് ജയത്തുടക്കം തന്നെയാണ് റെയ്‌ന പ്രതീക്ഷിക്കുന്നത്.
 

click me!