IND vs SA : 'അവന് തിര്‍ച്ചയായും വിഷമം കാണും'; ഇന്ത്യന്‍ താരത്തെ അവഗണിച്ചതില്‍ സുരേഷ് റെയ്‌ന

By Sajish A  |  First Published May 23, 2022, 8:07 PM IST

ഒഴിവാക്കപ്പെട്ടതില്‍ മറ്റൊരു പ്രധാനതാരം ശിഖര്‍ ധവാനായിരുന്നു. ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കാന്‍ ധവാനായിരുന്നു. ധവാനെ പരിഗണിക്കാതതില്‍ നീരസം പ്രകടമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.


മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (IND vs SA) ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിതമായ ചില തീരുമാനങ്ങളുണ്ടായിരുന്നു. ഐപിഎല്ലില്‍ മികച്ച ഫോമിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ രാഹുല്‍ ത്രിപാഠി, രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) എന്നിവരെ ഒഴിവാക്കിയതായിരുന്നു അത്. ദിനേശ് കാര്‍ത്തികിനെ (Dinesh Karthik) തിരിച്ചെത്തിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. ഉമ്രാന്‍ മാലിക്ക്, ഹ എന്നാല്‍ ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ് എന്നിവരെ ടീമിലെടുത്തത് പലരും ചോദ്യം ചെയ്തു.

ഒഴിവാക്കപ്പെട്ടതില്‍ മറ്റൊരു പ്രധാനതാരം ശിഖര്‍ ധവാനായിരുന്നു. ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കാന്‍ ധവാനായിരുന്നു. ധവാനെ പരിഗണിക്കാതതില്‍ നീരസം പ്രകടമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. സെലക്റ്റര്‍മാരുടെ തീരുമാനത്തില്‍ ധവാന്‍ നിരാശനായിരിക്കുമെന്നാണ് റെയ്‌ന പറയുന്നത്. ''ഏതൊരു ക്യാപ്റ്റനും ധവാനെപ്പോലെയുള്ള ഒരു താരം ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കും. രസികനായ താരമാണ് ധവാന്‍. പോസിറ്റീവ് വൈബ് കൊണ്ടുവരാന്‍ താരത്തിന് സാധിക്കും. ആഭ്യന്തര- അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സ് കണ്ടെത്താന്‍ ധവാന് സാധിച്ചിട്ടുണ്ട്. ദിനേശ് കാര്‍ത്തികിനെ തിരിച്ചുവിളിച്ചെങ്കില്‍ ധവാനേയും ടീമില്‍ ഉള്‍പ്പെടുത്തം. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി സ്ഥിരതയോടെ കളിക്കാന്‍ അവനാകുന്നു. ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ അദ്ദേഹത്തിന് വിഷമമുണ്ടാും.'' റെയ്‌ന പറഞ്ഞുനിര്‍ത്തി.

Latest Videos

undefined

ഈ സീസണ്‍ ഐപിഎല്ലില്‍ 460 റണ്‍സാണ് ധവാന്‍ നേടിയത്. കഴിഞ്ഞ സീസണില്‍ 587 റണ്‍സ് നേടിയ താരം അതിന് തൊട്ടുമുമ്പ് 618 റണ്‍സ് അടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയാണ് താരം അവസാനമായി ടി20 കളിച്ചത്. അന്ന് ക്യാപ്റ്റനായിരുന്നു താരം. ടി20 ക്രിക്കറ്റില്‍ നിന്ന് പുറത്താണെങ്കിലും ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമാണ് ധവാന്‍.

ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. കെ എല്‍ രാഹുല്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണ്. ചെന്നൈയുടെ യുവ ഓപ്പണര്‍ റിതുരാജ് ഗെയ്കവാദ് ഓപ്പണറായെത്തും. മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ഇഷാന്‍ കിഷനും ടീമിലുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തി. 

യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര്‍ ബിഷ്ണോയ് എന്നിവര്‍ സ്പിന്നാര്‍മാരായി ടീമിലെത്തി. പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല. യുവതാരം തിലക് വര്‍മ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 

ടി20 ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍,  അര്‍ഷ്ദീപി സിംഗ്, ഉമ്രാന്‍ മാലിക്.

ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
 

click me!