കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ് നഷ്ടം, ടീമില്‍ മാറ്റം; സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ രണ്ട് മാറ്റം

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. കാമിന്ദു മെന്‍ഡിസ് ഐപിഎല്‍ അരങ്ങേറ്റം കുറിക്കും. സിമാര്‍ജീത് സിംഗ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.

sunrisers hyderabad won the toss against kolkata knight riders

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഹൈദരബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. കാമിന്ദു മെന്‍ഡിസ് ഐപിഎല്‍ അരങ്ങേറ്റം കുറിക്കും. സിമാര്‍ജീത് സിംഗ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. സ്‌പെന്‍സണ്‍ ജോണ്‍സണ് പകരം മൊയീന്‍ അലി ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, അങ്ക്കൃഷ് രഘുവംശി, മൊയിന്‍ അലി, ആന്ദ്രെ റസല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രമണ്‍ദീപ് സിംഗ്.

Latest Videos

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), കമിന്ദു മെന്‍ഡിസ്, സിമര്‍ജീത് സിംഗ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി.

കൊല്‍ക്കത്ത നൈറ്റ് റൈഡൈഴ്‌സിനോട് പകരം വീട്ടാന്‍ ഏറെയുണ്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ഉള്‍പ്പടെ നേര്‍ക്കുനേര്‍ വന്ന മൂന്ന് കളിയിലും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. ആകെ ഏറ്റുമുട്ടിയ മത്സര കണക്കിലും തോല്‍വിയുടെ ഭാരം കൂടുതല്‍ ഹൈദരാബാദിനാണ്. ഇരുപത്തിയെട്ട് മത്സരങ്ങളില്‍ പത്തൊന്‍പതിലും കൊല്‍ക്കത്ത ജയിച്ചു. 

ഈ മികവ് ഈഡന്‍ ഗാര്‍ഡന്‍സിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അജിങ്ക്യ രഹാനെയും സംഘവും. വെങ്കടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രേ റസല്‍ എന്നിവര്‍ ഫോമിലേക്ക് ഉയരാത്തതാണ് കൊല്‍ക്കത്തയുടെ പ്രതിസന്ധി.

vuukle one pixel image
click me!