അടുത്ത വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ആ ചോദ്യത്തിന് ഉത്തരം പറയണമെന്ന് ഗവാസ്കര്‍

By Gopala krishnan  |  First Published Sep 22, 2022, 11:35 AM IST

മൊഹ്സിന്‍ ഖാനെയും കുല്‍ദീപ് സെന്നിനെയും ഉമ്രാന്‍ മാലിക്കിനെയും പോലുള്ള യുവ പേസര്‍മാര തഴഞ്ഞായിരുന്നു ഉമേഷിനെ തിരികെ വിളിച്ചത്. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്ന ഉമേഷിന് ആദ്യ മത്സരത്തില്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുകയും ചെയ്തു.


നാഗ്‌പൂര്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ നാലു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിപ്പോള്‍ നിരാശപ്പെടുത്തിയത് ഇന്ത്യയുടെ പേസര്‍മാരായിരുന്നു. വിശ്വസ്തനായ ഭുവനേശ്വര്‍ കുമാര്‍ കരിയറില്‍ ആദ്യമായി നാലോവറില്‍ 52 റണ്‍സ് വഴങ്ങിയപ്പോള്‍ ഹര്‍ഷന്‍ പട്ടേല്‍ നാലോവറില്‍ വഴങ്ങിയത് 49 റണ്‍സ്. രണ്ടോവര്‍ മാത്രം എറിഞ്ഞ ഉമേഷ് യാദവ് 27 റണ്‍സ് വിട്ടുകൊടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യയാകട്ടെ രണ്ടോവറില്‍ 21 റണ്‍സ് വഴങ്ങി. നാലു പേസര്‍മാരും അടികൊണ്ട് വലഞ്ഞപ്പോള്‍ സ്പെഷലസിറ്റ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലും ഓസീസ് ബാറ്റര്‍മാരുടെ പ്രഹരമേറ്റുവാങ്ങി. അക്സര്‍ പട്ടേല്‍ മാത്രമാണ് ഓസീസിനെ വിറപ്പിച്ചത്.

ലോകകപ്പ് ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെട്ട മുഹമ്മദ് ഷമിക്ക് കൊവിഡ് ബാധിച്ചതിനാലാണ് ഓസീസിനെതിരായ പരമ്പരക്കുള്ള ടീമില്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി പുറത്തെടുട്ട പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മൊഹ്സിന്‍ ഖാനെയും കുല്‍ദീപ് സെന്നിനെയും ഉമ്രാന്‍ മാലിക്കിനെയും പോലുള്ള യുവ പേസര്‍മാര തഴഞ്ഞായിരുന്നു ഉമേഷിനെ തിരികെ വിളിച്ചത്. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്ന ഉമേഷിന് ആദ്യ മത്സരത്തില്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുകയും ചെയ്തു. ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളും ബൗണ്ടറി കടത്തിയാണ് കാമറൂണ്‍ ഗ്രീന്‍ ഉമേഷിന്‍റെ ടി20 ടീമിലേക്കുള്ള മടങ്ങിവരവിനെ എതിരേറ്റത്.

Latest Videos

വേണോ ഇങ്ങനെയൊരു ഫിനിഷര്‍; കട്ട ആരാധകരെ പോലും നാണംകെടുത്തും ഡികെയുടെ കണക്കുകള്‍

ഏഷ്യാ കപ്പ് മുതല്‍ ടീമിനൊപ്പമുള്ള ദീപക് ചാഹറെ പുറത്തിരുത്തിയാണ് ലോകകപ്പ് ടീമിലോ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ ലിസ്റ്റിലോ ഇല്ലാത്ത ഉമേഷിന് ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത്. ലോകകപ്പിനുള്ള ടീമിലെ സ്റ്റാന്‍ഡ് ബൈ താരം കൂടിയാണ് ചാഹര്‍. എന്തുകൊണ്ട് ചാഹറിന് അവസരം നല്‍കാതെ ഉമേഷിന് അവസരം നല്‍കി എന്നത് ആരാധകര്‍     സംശയിക്കുകയും ചെയ്തു. സ്പോര്‍ട് ടാക്കില്‍ നടന്ന ചര്‍ച്ചക്കിടെ ഇതേചോദ്യം മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറോടും അവതാരകന്‍ ചോദിച്ചു. അതിന് അദ്ദേഹം നല്‍കി മറുപടി, അടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോട് ഇതേ ചോദ്യം നിങ്ങള്‍ മാധ്യമപ്രരവര്‍ത്തകര്‍ ചോദിക്കണം എന്നായിരുന്നു.

ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുക ടീം മാനേജ്മെന്‍ന്‍റിന് മാത്രമാണ്. ലോകകപ്പ് ടീമിലെ റിസര്‍വ് താരം പോലുമല്ലാത്ത ഉമേഷിനെ എന്തിനാണ് പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചത് എന്നതിന് അവര്‍ക്ക് ഉത്തരമുണ്ടായിരിക്കും. ദീപക് ചാഹറും പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതേയുള്ളു. എന്നാല്‍ ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകള്‍ക്ക് പോകും മുമ്പ് കളിക്കാര്‍ക്ക് ആവശ്യമായ മത്സരപരിചയം വേണം.

ദിനേശ് കാര്‍ത്തിക്കിന്‍റെ റോള്‍ എന്ത്? ടീം ഇന്ത്യയുടെ തന്ത്രത്തിനെതിരെ മാത്യൂ ഹെയ്‌ഡന്‍

ലോലകകപ്പിനിടെ ആര്‍ക്കെങ്കിലും പരിക്കു പറ്റി ദീപക് ചാഹറിന് പന്തെറിയേണ്ടിവന്നാല്‍ മത്സരപരിചയമില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് താളം കണ്ടെത്താനാകുക. അതുകൊണ്ട് ഈ ചോദ്യങ്ങളൊക്കെ നിങ്ങള്‍ അടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ടീം മാനേജ്മെന്‍റിനോട് ചോദിക്കണം. എന്തുകൊണ്ട് ദീപക് ചാഹറിന് പകരം ഉമേഷിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചു എന്നും. ചാഹറിന് പരിക്കുണ്ടോ എന്ന കാര്യങ്ങളൊന്നും നമുക്കാര്‍ക്കും അറിയില്ലല്ലോ എന്നും ഗവാസ്കര്‍ പറഞ്ഞു.

click me!