'ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ജോലിഭാരമില്ലേ', സീനിയര്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്കര്‍

By Gopala krishnan  |  First Published Nov 12, 2022, 11:14 AM IST

ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാരും ഐപിഎല്ലില്‍ എല്ലാ മത്സരങ്ങളിലും കളിക്കുന്നുണ്ട്. കൊവിഡ് കാലത്തൊഴിച്ചാല്‍ എല്ലാ ഐപിഎല്ലും വിവിധ നഗരങ്ങളിലാണ് നടക്കുന്നത്. അവിടേക്ക് നീണ്ട യാത്രകളുണ്ട്. അപ്പോഴൊന്നും അവര്‍ക്ക് ഈ ജോലിഭാരമോ ക്ഷീണമോ ഇല്ലല്ലോ. അപ്പോള്‍ ഇന്ത്യക്കായി കളിക്കുമ്പോള്‍, അല്ലെങ്കില്‍ വലിയ ടീമുകളോട് കളിക്കാത്തപ്പോള്‍ മാത്രമെ ഈ ജോലിഭാരം പ്രശ്നമാകുന്നുള്ളു. അത് തെറ്റാണ്.


മുംബൈ: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി സീനിയര്‍ താരങ്ങള്‍ക്ക് പരമ്പരകളില്‍ നിന്ന് വിശ്രമം നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഗവാസ്കര്‍ പറഞ്ഞു.

വര്‍ക്ക് ലോ‍ഡ് മാനേജ്മെന്‍റ് എന്ന ഇന്ത്യന്‍ ടീമിന്‍റെ സമ്പ്രദായം എടുത്തുകളയേണ്ട സമയമായിരിക്കുന്നു. ഐപിഎല്ലില്‍ എല്ലാ മത്സരങ്ങളിലും കളിക്കുമ്പോള്‍ കളിക്കാര്‍ക്ക് ഈ വര്‍ക്ക് ലോഡ‍് മാനേജ്മെന്‍റ് ഇല്ലല്ലോ. ഇന്ത്യന്‍ ടീമില്‍ മാറ്റം വരും. ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റില്‍ ജയിക്കാനായില്ലെങ്കില്‍ മാറ്റം വരുമെന്നുറപ്പാണ്. ന്യൂസിലന്‍ഡിലേക്ക് പോയ ടീമില്‍ തന്നെ മാറ്റങ്ങളുണ്ടല്ലോ. പക്ഷെ ഇത് ജോലിഭാരം ക്രമീകരിക്കുന്നതിനാണെന്നാണ് പറയുന്നത്. കീര്‍ത്തി ആസാദും മദന്‍ലാലും പറഞ്ഞത് ശരിയാണ്. ഈ ജോലിഭാരം രാജ്യത്തിനായി കളിക്കുമ്പോള്‍ മാത്രം വരുന്നത് എന്താണെന്നാണ് എനിക്കും മനസിലാവാത്തത്-ഗവാസ്കര്‍ അജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

Latest Videos

undefined

ദ്വിരാഷ്ട്ര പരമ്പരകളില്‍ യുവതാരങ്ങളെ കളിപ്പിക്കും; ലോകകപ്പ് വരുമ്പോള്‍ അവര്‍ പുറത്താവും; തുറന്നുപറഞ്ഞ് സെവാഗ്

ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാരും ഐപിഎല്ലില്‍ എല്ലാ മത്സരങ്ങളിലും കളിക്കുന്നുണ്ട്. കൊവിഡ് കാലത്തൊഴിച്ചാല്‍ എല്ലാ ഐപിഎല്ലും വിവിധ നഗരങ്ങളിലാണ് നടക്കുന്നത്. അവിടേക്ക് നീണ്ട യാത്രകളുണ്ട്. അപ്പോഴൊന്നും അവര്‍ക്ക് ഈ ജോലിഭാരമോ ക്ഷീണമോ ഇല്ലല്ലോ. അപ്പോള്‍ ഇന്ത്യക്കായി കളിക്കുമ്പോള്‍, അല്ലെങ്കില്‍ വലിയ ടീമുകളോട് കളിക്കാത്തപ്പോള്‍ മാത്രമെ ഈ ജോലിഭാരം പ്രശ്നമാകുന്നുള്ളു. അത് തെറ്റാണ്.

ടി20 ലോകകപ്പ്: ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ഫൈനല്‍ വെള്ളത്തിലായേക്കും, കിരീടപ്പോരാട്ടം മുടക്കാന്‍ 'ലാ നിന' വരുന്നു

ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ ഒരുപാട് ലാളിക്കുന്നുണ്ട്. അതാദ്യം നിര്‍ത്തണം. ജോലിഭാരവും ഫിറ്റ്നെസും കൂടി ഒരുമിച്ച് വരില്ല. ഫിറ്റാണെങ്കില്‍ പിന്നെ ജോലിഭാരത്തിന്‍റെ പ്രശ്നം വരുന്നില്ലല്ലോ. നിങ്ങളെ ടീമിലെടുക്കുന്നത് കളിക്കാനാണ്. നിങ്ങള്‍ക്ക് അതിന് വാര്‍ഷിക പ്രതിഫലവും നല്‍കുന്നുണ്ട്. ജോലിഭാരം കാരണം കളിക്കാനാകുന്നില്ലെങ്കില്‍ നിങ്ങളെ നിലനിര്‍ത്താന്‍ നല്‍കുന്ന വാര്‍ഷിക പ്രതിഫലം തിരിച്ചുകൊടുക്കൂ. കളിച്ചില്ലെങ്കില്‍ പ്രതിഫലമില്ലെന്ന അവസ്ഥ വന്നാല്‍ ഈ ജോലിഭാരമൊക്കെ പറപറക്കും. കാരണം, ഐപിഎല്‍ വരുമ്പോള്‍ ജോലിഭാരത്തെക്കുറിച്ച് ചിന്തിക്കാത്തത് ഇതുകൊണ്ടാണ്. സെലക്ടര്‍മാര്‍ കളിക്കാര്‍ക്ക് ശക്തമായ സന്ദേശം നല്‍കിയെ മതിയാവൂ എന്നും ഗവാസ്കര്‍ പറഞ്ഞു.

click me!