'ഗ്രൗണ്ട് മനസിലാക്കൂ, എന്നിട്ട് കളിക്കൂ'; നേരത്തെ പുറത്താവാതിക്കാന്‍ രോഹിത്തിന് ഗവാസ്‌കറുടെ നിര്‍ദേശം

By Web Team  |  First Published Nov 8, 2022, 7:34 PM IST

പുള്‍ ഷോട്ടുകളില്‍ പുറത്താകുന്നത് ഒഴിവാക്കാന്‍ ഒരു മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. പുള്‍ ഷോട്ടുകള്‍ കൂടുതല്‍ നിയന്ത്രണത്തോടെ കളിക്കണമെന്നാണ് ഗവാസ്‌കര്‍ നല്‍കുന്ന നിര്‍ദേശം.


അഡ്‌ലെയ്ഡ്: പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. എന്നാല്‍ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ അദ്ദേഹത്തിന് പൂര്‍ണ നിയന്ത്രണത്തോടെ ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നില്ല. ഇത്തരം ഷോട്ടുകള്‍ കളിക്കുമ്പോഴാണ് താരം പുറത്താവുന്നതും. രോഹിത് പുറത്താവുന്നതോടെ ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാനാവാതെ പോകുന്നു. പിന്നീടുള്ള ഉത്തരവാദിത്തം വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഏല്‍പ്പിച്ചാണ് രോഹിത് മടങ്ങുന്നത്. 

പുള്‍ ഷോട്ടുകളില്‍ പുറത്താകുന്നത് ഒഴിവാക്കാന്‍ ഒരു മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. പുള്‍ ഷോട്ടുകള്‍ കൂടുതല്‍ നിയന്ത്രണത്തോടെ കളിക്കണമെന്നാണ് ഗവാസ്‌കര്‍ നല്‍കുന്ന നിര്‍ദേശം. ''രോഹിത് എത്രത്തോളം കഴിവുള്ള താരമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. പുള്‍ ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ഫേവറൈറ്റുകളാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇത്തരം ഷോട്ടുകള്‍ കളിച്ചാണ് രോഹിത് പുറത്തായത്. 

Latest Videos

undefined

ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ വരില്ല, കപ്പ് ഇന്ത്യക്ക് തന്നെ; വമ്പന്‍ പ്രവചനവുമായി എബിഡി

എന്നാല്‍ നന്നായി പ്ലേസ് ചെയ്യാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. പക്ഷേ, പുറത്താവുന്നു. അതിന്റെ പ്രധാന കാരണം വലിയ ബൗണ്ടറികള്‍ ആണെന്നുള്ളതുകൊണ്ടാണ്. എന്നാല്‍ പുള്‍ ഷോട്ടുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ പത്ത് ഓവറില്‍ 80-90 റണ്‍സ് കൊണ്ടുവരാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിക്കും. രോഹിത് അവസാന മത്സരങ്ങളില്‍ ഫോമിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് നേടുകയെന്നത് അവന്റെ തന്ത്രമായിരുന്നു. അതിന് ശ്രമിച്ചാണ് അവന്‍ പുറത്താകുന്നതും.'' ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.

ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്. പാകിസ്ഥാന്‍, സിംബാബ്‌വെ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവരെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. പാകിസ്ഥാനാണ് ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടിയ മറ്റൊരു ടീം. നെതര്‍ലന്‍ഡ്‌സിനോടും പാകിസ്ഥാനോടും തോറ്റ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി.
 

click me!