രോഹിത്തും കോലിയും വിരമിച്ചു, ഇനിയെങ്കിലും സഞ്ജുവിനെ ഉപയോഗിക്കൂ! മലയാളി താരത്തെ കുറിച്ച് സ്റ്റുവര്‍ട്ട് ബിന്നി

By Web Team  |  First Published Sep 23, 2024, 8:27 PM IST

ബംഗ്ലാദേശിനെതിരെ ചെന്നൈ ടെസ്റ്റില്‍ മോശം ഫോമില്‍ കളിച്ച വിരാട് കോലിയെ കുറിച്ചും ബിന്നി സംസാരിച്ചു.


ബംഗളൂരു: ടി20 ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ആ ഫോര്‍മാറ്റിനോട് വിടപറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റ് മതിയാക്കി. മൂവരും ഇപ്പോള്‍ ഏകദിന - ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. വരും തലമുറയ്ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് മൂവരം കളമൊഴിഞ്ഞത്. ഇതില്‍ കോലിക്കും രോഹിത്തിനും പകരക്കാരെ കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേലിനെ ഉപയോഗിക്കാം.

എന്നാലിപ്പോള്‍ കോലിക്കും രോഹിത്തിനും പകരക്കാര്‍ ആരെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ മകനും മുന്‍ ഇന്ത്യന്‍ താരവുമായ സ്റ്റുവര്‍ട്ട് ബിന്നി. മലയാളി താരം സഞ്ജു സാംസണിന്റെ പേരാണ് റോജര്‍ ബിന്നി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കോലിയും രോഹിത്തും വിരമിച്ചു. ഇനിയെങ്കിലും സഞ്ജുവിന് കുറച്ചുകൂടി പിന്തുണയും അവസരവും ലഭിക്കണം. ആഗ്രഹം. ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും സഞ്ജു പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ സഞ്ജുവിന് സ്ഥിരം അവസരം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരിക്കണം.'' ബിന്നി പറഞ്ഞു. 

Latest Videos

ഇപ്പൊ എങ്ങനെണ്ട്, റിവ്യൂ എടുക്കാന്‍ പറഞ്ഞതല്ലേ? രോഹിത്തിന് പരിഹസിച്ച് റിഷഭ് പന്ത് - വീഡിയോ

ബംഗ്ലാദേശിനെതിരെ ചെന്നൈ ടെസ്റ്റില്‍ മോശം ഫോമില്‍ കളിച്ച വിരാട് കോലിയെ കുറിച്ചും ബിന്നി സംസാരിച്ചു. ''എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്യാനാവില്ലല്ലൊ. കോലി ആരാണന്നുള്ളത് മുന്‍കാലങ്ങളില്‍ തെളിഞ്ഞതാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെ അതിന് സാക്ഷി. ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിളങ്ങാതെ പോകുന്നത് സാധാരണമായ കാര്യമല്ലേ. അതിനെക്കുറിച്ച് നാം അധികം ചിന്തിക്കേണ്ടതില്ല. കോലി ശക്തമായി തിരിച്ചുവരും. കാരണം അദ്ദേഹം ക്രിക്കറ്റിലെ ഇതിഹാസമാണ്.'' ബിന്നി കൂട്ടിചേര്‍ത്തു.

ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ ആറ് റണ്‍സിന് പുറത്തായിരുന്നു കോലി. ഹസന്‍ മെഹ്മൂദിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ 17 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ഇത്തവണ മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

click me!