ഒന്നും രണ്ടുമല്ല, ടെസ്റ്റിൽ മറ്റൊരു താരത്തിനുമുന്നിലും ഇന്ത്യ ഇങ്ങനെ തലകുനിച്ചിട്ടില്ല; സ്മിത്തിന് റെക്കോർ‍ഡ്

By Web Desk  |  First Published Dec 27, 2024, 5:45 PM IST

ഇന്ത്യക്കെതിരെ 10 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയാണ് മെല്‍ബണിലെ സെഞ്ചുറിയോടെ സ്മിത്ത് പിന്നിലാക്കിയത്.


ബ്രിസ്ബേന്‍: ഒരു ടെസ്റ്റ് സെഞ്ചുറിക്കായുള്ള 18 മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബ്രിസ്ബേനില്‍ ഇന്ത്യക്കെതിരെ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്ത് തന്‍റെ ഇഷ്ടവേദിയായ മെല്‍ബണിലും സെഞ്ചുറി നേടിയതോടെ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് മെല്‍ബണിൽ സ്മിത്ത് സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഇന്ത്യക്കെതിരായ 11ാമത്തെയും കരിയറിലെ 34-ാമത്തെയും മെൽബണിലെ അഞ്ചാമത്തെയും സെഞ്ചുറിയാണ് സ്മിത്ത് ഇന്ന് സ്വന്തമാക്കിയത്.

ഇന്ത്യക്കെതിരെ 10 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയാണ് മെല്‍ബണിലെ സെഞ്ചുറിയോടെ സ്മിത്ത് പിന്നിലാക്കിയത്. ടെസ്റ്റില്‍ ഇന്ത്യക്കെതിരെ എട്ട് സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള ഗാരി സോബേഴ്സ്, വിവിയന്‍ റിച്ചാര്‍ഡ്സ്, റിക്കി പോണ്ടിംഗ് എന്നിവരാണ് സ്മിത്തിനും റൂട്ടിനും പിന്നിലുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കെതിര ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്ററും സ്റ്റീവ് സ്മിത്താണ്. ടെസ്റ്റിലും(11) ഏകിദനത്തിലുമായി(5) ഇന്ത്യക്കെതിരെ സ്മിത്തിന്‍റെ പതിനാറാം സെഞ്ചുറിയാണ് ഇന്ന് മെല്‍ബണില്‍ പിറന്നത്.

Latest Videos

undefined

ഔട്ടായി മടങ്ങുമ്പോള്‍ വിരാട് കോലിയെ കൂവി മെൽബണിലെ കാണികള്‍, രോഷമടക്കാനാവാതെ നോക്കിപേടിപ്പിച്ച് കോലി

ടെസ്റ്റില്‍ എട്ടും ഏകദിനത്തില്‍ ആറും സെഞ്ചുറികളടക്കം ഇന്ത്യക്കെതിരെ 14 സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്‍റെ റെക്കോർഡ് സ്മിത്ത് ബ്രിസ്ബേനില്‍ തന്നെ മറികടന്നിരുന്നു. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താനും(11) ഇന്നത്തെ സെഞ്ചുറിയോടെ സ്മിത്തിനായി.

11 Test 100s for Steve Smith against India! More than anyone else in history 👏 | | pic.twitter.com/SO8tnwPds4

— cricket.com.au (@cricketcomau)

29 ടെസ്റ്റുകളില്‍ ഒമ്പത് സെഞ്ചുറികളുമായി വിരാട് കോലിയാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ മൂന്നാമത്തെ ബാറ്റര്‍. റിക്കി പോണ്ടിംഗ്(8), സുനില്‍ ഗവാസ്കര്‍(8) എന്നിവരാണ് പിന്നിലുള്ളത്. രാജ്യാന്തര കരിയറിലെ സ്മിത്തിന്‍റെ 46-ാം സെഞ്ചുറിയാണ് ഇന്ന് മെല്‍ബണില്‍ കുറിച്ചത്. സമകാലീന താരങ്ങളില്‍ വിരാട് കോലി(81), ജോ റൂട്ട്(52), രോഹിത് ശര്‍മ(48) എന്നിവരാണ് സ്മിത്തിന് മുന്നിലുള്ളത്. കെയ്ന്‍ വില്യംസണും 45 സെഞ്ചുറിയുണ്ട്. 34-ാം ടെസ്റ്റ് സെഞ്ചുറി നേടിയതോടെ ടെസ്റ്റ് സെഞ്ചുറി വേട്ടക്കാരില്‍ ഏഴാം സ്ഥാനത്തേക്ക് ഉയരാനും സ്മിത്തിനായി. സുനില്‍ ഗവാസ്കര്‍, പ്രയാന്‍ ലാറ, യൂനിസ് ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് ഇപ്പോള്‍ സ്മിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!