നാലു റണ്‍സ് മാത്രമെടുത്ത് 10000ത്തിന് ഒരു റണ്ണകലെ മടങ്ങിയ സ്മിത്തിന് ഇനി ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 10000 റണ്‍സ് തികയ്ക്കാനാവു.
സിഡ്നി: ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ സ്റ്റീവ് സ്മിത്തിനായില്ല. സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ലിന് ഒരു റണ്‍സകലെ സ്മിത്ത് പുറത്തായി. സിഡ്നി ടെസ്റ്റിനിറങ്ങുമ്പോള്‍ 38 റണ്‍സായിരുന്നു ടെസ്റ്റ് ക്രിക്കറ്റിള്‍ 10000 റണ്‍സിലെത്താന്‍ സ്റ്റീവ് സ്മിത്തിന് വേണ്ടിയിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ 33 റണ്‍സെടുത്ത് മടങ്ങിയ സ്മിത്തിന് രണ്ടാം ഇന്നിംഗ്സിനിറങ്ങുമ്പോള്‍ അഞ്ച് റണ്‍സായിരുന്നു 10000ല്‍ എത്താന്‍ വേണ്ടിയിരുന്നത്.
തുടക്കത്തിലെ രണ്ട് റണ്‍സെടുത്ത് നാഴിക്കല്ലിനോട് അടുത്ത സ്മിത്ത് പിന്നീട് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടു. ഓൺഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ ഇന്ത്യ റിവ്യു എടുത്തെങ്കിലും സ്മിത്ത് രക്ഷപ്പെട്ടു. പിന്നീട് ഡീപ് തേര്‍ഡ്മാനിലേക്ക് രണ്ട് റണ്‍സ് കൂടി ഓടിയെടുത്ത് സ്മിത്ത് 9999ല്‍ എത്തി.
എന്നാല്‍ 10000ലേക്ക് ഒരു റണ്‍സകലെ പ്രസിദ്ധിന്‍റെ ഷോര്‍ട്ട് പിച്ച് പന്തില്‍ ബാറ്റുവെച്ച സ്മിത്തിന് പിഴച്ചു. അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്ത പന്ത് സ്മിത്തിന്‍റെ ഗ്ലൗസിലും ബാറ്റിലും ഉരഞ്ഞ് ഗള്ളിയില്‍ ഉയര്‍ന്നപ്പോള്‍ യശസ്വി ജയ്സ്വാള്‍ പറന്ന് കൈയിലൊതുക്കി. നാലു റണ്‍സ് മാത്രമെടുത്ത് 10000ത്തിന് ഒരു റണ്ണകലെ മടങ്ങിയ സ്മിത്തിന് ഇനി ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 10000 റണ്‍സ് തികയ്ക്കാനാവു. ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് ഫോമിലല്ലാതിരുന്ന സ്മിത്തിന്‍റെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടെങ്കിലും ബ്രിസ്ബേനിലും പിന്നാലെ മെല്‍ബണിലും സെഞ്ചുറി നേടിയ സ്മിത്ത് ഫോമിലായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിട്ടുനിന്നാല്‍ സ്മിത്ത് ഓസ്ട്രേലിയയെ നയിക്കുമെന്നാണ് കരുതുന്നത്.
Steven Smith dismissed on 9,999 Test runs.
- Prasidh Krishna on fire!pic.twitter.com/M1diOrOvGX
ഓസിസിന് ജയിക്കാന്‍ 91 റണ്‍സ്, ഇന്ത്യക്ക് 7 വിക്കറ്റ്
ഇന്ത്യക്കെതിരെ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഓസീസിന് ജയത്തിലേക്ക് 91 റണ്‍സ് കൂടി വേണം. 19 റണ്‍സുമായി ഉസ്മാന്‍ ഖവാജയും അഞ്ച് റണ്‍സോടെ ട്രാവിസ് ഹെഡും ക്രീസില്‍. സ്മിത്തിന് പുറമെ സാം കോണ്‍സ്റ്റാസ്(22), മാര്‍നസ് ലാബുഷെയ്ൻ(6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. പ്രസിദ്ധ് കൃഷ്ണക്കാണ് മൂന്ന് വിക്കറ്റും. ബാറ്റിംഗിനിറങ്ങിയെങ്കിലും നേരിയ പരിക്കുള്ള ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പന്തെറിയാനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയായി.
തുടക്കത്തിലെ വീണു
നേരത്തെ 143-6 എന്ന സ്കോറില്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനത്തിലെ മൂന്നാം ഓവറില്‍ തന്നെ രവീന്ദ്ര ജഡേജയെ നഷ്ടമായി. കമിന്‍സിനെതിരെ ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ ജഡേജ അതേ ഓവറില്‍ മടങ്ങി.45 പന്ത് നേരിട്ട ജഡേജ 13 റണ്‍സാണ് നേടിയത്.കമിന്‍സിനെ ബൗണ്ടറി കടത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യൻ സ്കോര്‍ 150 കടത്തി.തൊട്ടുപിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ(12) ബൗള്‍ഡാക്കിയ കമിന്‍സ് വീണ്ടും ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. അടുത്ത ഓവറില്‍ മൂന്ന് പന്തുകളുടെ ഇടവേളയില്‍ മുഹമ്മദ് സിറാജിനെയും ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രെയെയുമ ബൗള്‍ഡാക്കിയ സ്കോട് ബോളണ്ട് മത്സരത്തില്‍ ആറ് വിക്കറ്റ് നേട്ടം തികച്ച് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക