സംപ്രേഷണവകാശം വിറ്റതിലൂടെ 48,390 കോടി രൂപ ബിസിസിഐയിലേക്കെത്തിയപ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കായികോത്സമവമായി ഐപിഎൽ. ടിവി.സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ സ്പോർട്സിന്‍റെ ബ്രാൻഡ് അംബാസിഡര്‍ വിരാട് കോലിയാണ്.
മുംബൈ: ഈ മാസം ഒടുവിൽ തുടങ്ങുന്ന ഐപിഎൽ, ആരാധകർ എങ്ങനെ കാണും. ടിവിയിൽ കാണണമെന്ന് വിരാട് കോലി പറയുമ്പോൾ മൊബൈൽ സ്ക്രീനിലേക്ക് നോക്കണമെന്നാണ് മഹേന്ദ്ര സിംഗ് ധോണി ആവശ്യപ്പെടുന്നത്. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്കാണ് ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം ഇത്തവണ വിറ്റുപോയത്.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ ടെലിവിഷന്‍ സംപ്രേഷണാവകാശം 23,575 കോടി രൂപക്കാണ് സ്റ്റാര്‍ സ്പോര്‍ട്സ് നിലനിര്‍ത്തിയത്. എന്നാല്‍ ഡിജിറ്റല്‍ സംപ്രേഷണാവകാശം 23,758 കോടി രൂപക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18 സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ടെലിവിഷന്‍ സംപ്രേഷണവകാശത്തിനുള്ള തുകയേക്കാള്‍ കൂടിയ തുകക്ക് ഡിജിറ്റല്‍ സംപ്രേഷണ അവകാശം വിറ്റുപോകുന്നത്.
ബിഗ് ബാഷ് ഐപിഎല്ലിനേക്കാള്‍ മികച്ചതെന്ന് ബാബര്‍ അസം; ട്രോളി ഹര്‍ഭജന്‍ സിംഗ്
സംപ്രേഷണവകാശം വിറ്റതിലൂടെ 48,390 കോടി രൂപ ബിസിസിഐയിലേക്കെത്തിയപ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കായികോത്സമവമായി ഐപിഎൽ. ടിവി.സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ സ്പോർട്സിന്‍റെ ബ്രാൻഡ് അംബാസിഡര്‍ വിരാട് കോലിയാണ്. സ്റ്റേഡിയത്തിലെ ആവേശം അനുഭവിക്കാൻ ടി.വി.കാണണമെന്ന് ആരാധകരോട് കിംഗ് കോലി പരസ്യത്തില്‍ പറയുന്നത്.
Aaye hai aur saath hai Shor Squad 🔊 🔊. Toh jab aap TV par dekhoge , har ghar banega stadium!!
Watch TATA IPL LIVE on the Star Sports Network, starting 31st March. pic.twitter.com/LPvAXsTB5n
മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും സൂര്കുമാര്‍ യാദവുമാണ് ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കിയ വയാകോം 18ന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. ഐപിഎൽ കാലത്ത് ടി.വി.ഓഫ് ചെയ്ത് മൊബൈൽ സ്ക്രീനിലേക്ക് വരാനാണ് മഹേന്ദ്ര സിംഗ് ധോണിയുടെയും സൂര്യകുമാർ യാദവിന്‍റെയും ആഹ്വാനം. പുതിയ ഡിജിറ്റല്‍ ദൃശ്യാനുഭവവും ജിയോ സിനിമ ഐപിഎല്‍ കാലത്ത് വാഗ്ദാനം ചെയ്യുന്നു. ജിയോ സിനിമയിലൂടെ സൗജന്യമായാണ് ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നത്. മാർച്ച് 31നാണ് ഈ സീസണിലെ ഐപിഎല്ലിന് തുടക്കമാവുക.
Dekho kya keh rahe hain Mahi aur Surya, it's time to upgrade to JioCinema!
Catch all the action of in 4K resolution & multi-cam feature on JioCinema. Available for FREE in 12 languages across all telecom operators. pic.twitter.com/zfwDXZKM0v