ലോകകപ്പ് ജയിച്ച ആഘോഷം; ഏഷ്യാ കപ്പ് കിരീടവുമായി എത്തിയ ശ്രീലങ്കന്‍ ടീമിന് നാട്ടില്‍ ഗംഭീര വരവേല്‍പ്പ്

By Gopala krishnan  |  First Published Sep 13, 2022, 4:57 PM IST

അതുകൊണ്ടുതന്നെ ഏഷ്യാ കപ്പ് ജയിച്ച് നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ക്ക് വീരോചിത സ്വീകരണമാണ് ലഭിച്ചത്. തുറന്ന ബസില്‍ കളിക്കാര്‍ കിരീടവുമായി ലങ്കന്‍ നഗരങ്ങളിലൂടെ വിക്ടറി പരേഡ് നടത്തി. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ നേതൃത്വത്തിലുള്ള ലങ്കന്‍ ടീം  കൊളംബോയില്‍ വിമാനമിറങ്ങിയത്. ബന്ദാരതിലകെ രാജ്യാന്തര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും ഒഫീഷ്യല്‍സും ചേര്‍ന്നാണ് കളിക്കാരെ സ്വീകരിച്ചത്.

കൊളംബോ: രാഷ്ട്രീയ പ്രതിസന്ധികളെ തുടര്‍ന്ന് ശ്രീലങ്ക ആതിഥേയരാവേണ്ടിയിരുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് അവസാന നിമിഷം യുഎഇയിലേക്ക് മാറ്റേണ്ടി വന്നെങ്കിലും ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയിലേക്ക് തന്നെയാണ് പോയത്. ഫൈനലില്‍ നിര്‍ണായക ടോസ് നഷ്ടമായിട്ടും 10 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായിട്ടും തളരാതെ പൊരുതിയ ലങ്ക പാക്കിസ്ഥാനെ 23 റണ്‍സിന് വീഴ്ത്തിയാണ് ഏഷ്യാ കപ്പില്‍ ആറാം കിരീടം നേടിയത്.

എടുത്തു പറയാന്‍ സൂപ്പര്‍ താരങ്ങളാരും ഇല്ലെങ്കിലും ഏഷ്യാ കപ്പില്‍ ശ്രീലങ്കന്‍ താരങ്ങള്‍ പുറത്തെടുത്ത പോരാട്ടവീര്യം മറ്റു രാജ്യങ്ങളുടെ ആരാധകരുടെ പോലും മനം കവരുന്നതായിരുന്നു. ക്യാച്ചുകള്‍ പറന്നു പിടിച്ചും ബൗണ്ടറികള്‍ വീണ് തടുത്തുമെല്ലാം അവര്‍ ടീം എന്ന നിലയില്‍ പുറത്തെടുത്ത ഒത്തിണക്കവും പോരാട്ടവീര്യവും മറ്റ് ടീമുകള്‍ക്കും മാതൃകയാക്കാവുന്നതായിരുന്നു.

Latest Videos

രണ്ട് മാറ്റം വേണം! ടി20 ലോകകപ്പ് ടീമില്‍ മുഹമ്മദ് ഷമിയെവിടെ? സെലക്റ്റര്‍മാരോട് മുഹമ്മദ് അസറുദ്ദീന്റെ ചോദ്യം

The trophy is officially home! 🏆 pic.twitter.com/VXsbV2gzzm

— Sri Lanka Cricket 🇱🇰 (@OfficialSLC)

അതുകൊണ്ടുതന്നെ ഏഷ്യാ കപ്പ് ജയിച്ച് നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ക്ക് വീരോചിത സ്വീകരണമാണ് ലഭിച്ചത്. തുറന്ന ബസില്‍ കളിക്കാര്‍ കിരീടവുമായി ലങ്കന്‍ നഗരങ്ങളിലൂടെ വിക്ടറി പരേഡ് നടത്തി. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ നേതൃത്വത്തിലുള്ള ലങ്കന്‍ ടീം  കൊളംബോയില്‍ വിമാനമിറങ്ങിയത്. ബന്ദാരതിലകെ രാജ്യാന്തര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും ഒഫീഷ്യല്‍സും ചേര്‍ന്നാണ് കളിക്കാരെ സ്വീകരിച്ചത്.

The trophy is officially home! 🏆 pic.twitter.com/VXsbV2gzzm

— Sri Lanka Cricket 🇱🇰 (@OfficialSLC)

പിന്നീട് ചുവന്ന നിറമുള്ള തുറന്ന ബസില്‍ കളിക്കാര്‍ നഗരത്തിലൂടെ വിക്ടറി പരേഡ് നടത്തി. കൊളംബോയില്‍ നിന്ന് കതുനായകയിലേക്കായിരുന്നു ലങ്കന്‍ താരങ്ങളുടെ വിക്ടറി പരേഡ് തുടങ്ങിയത്. കളിക്കാരെ അഭിവാദ്യം ചെയ്യാന്‍ റോഡിന്‍റെ ഇരുവശത്തും നൂറുകണക്കിന് ആരാധകാരാണ് തടിച്ചു കൂടിയിരുന്നത്.

📸 A grand welcome for the victorious Sri Lanka Team!

More Images: https://t.co/rXjBuTk3Q6 pic.twitter.com/EPGnmOZxI5

— Sri Lanka Cricket 🇱🇰 (@OfficialSLC)

ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്ക 58-5ലേക്ക് കൂപ്പുകുത്തിയിരുന്നു. പത്തോവര്‍ പിന്നിട്ടപ്പോള്‍ 67-5 ആയിരുന്നു ലങ്കയുടെ സ്കോര്‍. അവസാന പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 103 റണ്‍സാണ് ലങ്ക അടിച്ചു കൂട്ടിയത്. ഭാനുക രജപക്സെയും വാനിന്ദു ഹസരങ്കയും ചമിക കരുണരത്നെയും ചേര്‍ന്നാണ് ലങ്കയെ 170ല്‍ എത്തിച്ചത്. രജപക്സെ 45 പന്തില്‍ പുറത്താകാതെ 71 റണ്‍സടിച്ച് ലങ്കയുടെ ടോപ് സ്കോററായി.

2003 ഏകദിന ലോകകപ്പിലെ അതേ ജേഴ്‌സി? ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് പുത്തന്‍ കുപ്പായം; ടീസര്‍ പുറത്ത്- വീഡിയോ

മറുപടി ബാറ്റിംഗില്‍ പത്തോവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാനും 67-2 എന്ന സ്കോറിലായിരുന്നു. ആദ്യ പന്തെറിയും മുമ്പെ വൈഡിലൂടെയും നോ ബോളിലൂടെയും ഒമ്പത് എക്സ്ട്രാ റണ്ണുകള്‍ ലങ്ക വഴങ്ങിയിരുന്നു. 93-2 എന്ന മികച്ച നിലയിലെത്തിയിട്ടും പാക്കിസ്ഥാന് 20 ഓവറില്‍ 147 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.

click me!