ആദ്യ ഏകദിനം ലങ്ക 14 റണ്‍സിനും രണ്ടാമത്തേത് ദക്ഷിണാഫ്രിക്ക മഴ നിയമപ്രകാരം 67 റണ്‍സിനും നേടിയിരുന്നു
കൊളംബോ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നേടി ശ്രീലങ്ക. മൂന്നാം മത്സരത്തിൽ 78 റൺസിനാണ് ആതിഥേയര്‍ ജയിച്ചത്. ഇതോടെ പരമ്പര 2-1ന് ലങ്കയുടെ സ്വന്തമാവുകയായിരുന്നു. നേരത്തെ ആദ്യ ഏകദിനം ലങ്ക 14 റണ്‍സിനും രണ്ടാമത്തേത് ദക്ഷിണാഫ്രിക്ക മഴ നിയമപ്രകാരം 67 റണ്‍സിനും വിജയിച്ചിരുന്നു. ചമീര കളിയിലെയും അസലങ്ക പരമ്പരയിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
No surprises here! The Player of the Series - Charith Asalanka 🔥🥇 pic.twitter.com/VdzMaB5zTE
— Sri Lanka Cricket 🇱🇰 (@OfficialSLC)വിജയലക്ഷ്യമായ 204 റൺസ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 30 ഓവറില്‍ 125 റൺസിന് പുറത്തായി. 22 റൺസെടുത്ത ഹെന്‍റിച്ച് ക്ലാസന്‍ ആണ് ടോപ്‌സ്‌കോറര്‍. മറ്റ് മൂന്ന് പേര്‍ കൂടിയേ രണ്ടക്കം കണ്ടുള്ളൂ. 37 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ മഹീഷ് തീക്ഷണയാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്. ചമീരയും ഹസരംഗ ഡിസില്‍വയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
Dushmantha Chameera secures the Man of the Match title! Well done. 🏆 pic.twitter.com/B73MdiqhGX
— Sri Lanka Cricket 🇱🇰 (@OfficialSLC)
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 203 റൺസെടുത്തു. 47 റൺസെടുത്ത ചരിത് അസലങ്ക ആണ് ടോപ്‌സ്‌കോറര്‍. ദിനേശ് ചാന്ദിമല്‍ 9ഉം ധനഞ്ജയ ഡിസില്‍വ 31ഉം ക്യാപ്റ്റന്‍ ശനക 13ഉം റൺസെടുത്തു. കേശവ് മഹാരാജ് മൂന്നും ജോര്‍ജ് ലിന്‍ഡെയും തബ്രെയിസ് ഷംസിയും രണ്ട് വീതവും വിക്കറ്റ് സ്വന്തമാക്കി. അതേസമയം കാഗിസോ റബാഡ വിക്കറ്റൊന്നും നേടിയില്ല.
ശിഖര്‍ ധവാനും ആയേഷ മുഖര്‍ജിയും വിവാഹമോചിതരായി
ടി20 ലോകപ്പിനുളള ഇംഗ്ലണ്ട് ടീം വ്യാഴാഴ്ച; ബെന്‍ സ്റ്റോക്സിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം
ടീം ഇന്ത്യ പ്രതാപകാലത്തെ ഓസീസ് ടീമിനെ അനുസ്മരിപ്പിക്കുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona