രചിന്‍ രവീന്ദ്രയുടെ ഒറ്റയാൾ പോരാട്ടം പാഴായി; ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കക്ക് ആവേശജയം

By Web Team  |  First Published Sep 23, 2024, 10:51 AM IST

മത്സരത്തിലാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയാണ് കളിയിലെ താരം.


ഗോൾ: ന്യൂസിലന്‍ഡിനെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് 63 റണ്‍സിന്‍റെ ആവേശജയം. 275 റണ്‍സ് വിജയലക്ഷ്യവുമായി 207-8 എന്ന സ്കോറില്‍ അവസാന ദിവസം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടായി. അവസാന ദിവസം രണ്ട് വിക്കറ്റ് ശേഷിക്കെ 68 റണ്‍സായിരുന്നു ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ചാം ദിവസത്തെ രണ്ടാം ഓവറില്‍ പൊരുതി നിന്ന രചിന്‍ രവീന്ദ്രയെ(92) പ്രഭാത് ജയസൂര്യ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കിവീസിന്‍റെ പോരാട്ടം അവസാനിച്ചു. രണ്ട് ഓവറുകള്‍ക്ക് ശേഷം പ്രഭാത ജയസൂര്യ തന്നെ വില്യം ഒറൂര്‍ക്കെയെ(0) ബൗള്‍ഡാക്കി ലങ്കയുടെ ജയം ഉറപ്പിച്ചു. സ്കോര്‍ ശ്രീലങ്ക 305, 309, ന്യൂസിലന്‍ഡ് 340, 211.

മത്സരത്തിലാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയാണ് കളിയിലെ താരം. 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിന് നാലാം ദിനം തുടക്കത്തിലെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ(4) നഷ്ടമായിരുന്നു. ടോം ലാഥമും(28) കെയ്ന്‍ വില്യംസണും(30) ചേര്‍ന്ന് കിവീസിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും രചിന്‍ രവീന്ദ്രയും(92) ടെം ബ്ലണ്ടലുമൊഴികെ(30) പിന്നീടാരും കിവീസ് നിരയില്‍ പിടിച്ചു നിന്നില്ല. 35 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയശേഷമാണ് കിവീസ് തോല്‍വി വഴങ്ങിയത്.

Latest Videos

ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്തു കൊടുത്തതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് റിഷഭ് പന്ത്

ഡാരില്‍ മിച്ചല്‍(8), ഗ്ലെന്‍ ഫിലിപ്സ്(4), മിച്ചല്‍ സാന്‍റ്നര്‍(2) , ക്യാപ്റ്റന്‍ ടിം സൗത്തി(2) എന്നിവരെല്ലാം നിരാശപ്പെടുത്തിയത് ന്യൂസിലന്‍ഡിന് തിരിച്ചടിയായി. രണ്ട് മത്സര പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ഇതേവേദിയില്‍ നടക്കും. ഇതിനുശേഷം ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കാനായി ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തും. ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ ടെസ്റ്റിലാണ് ന്യൂസിലന്‍ഡ് കളിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!