വില്ലിച്ചായന്‍റെ ആ ചിരി! ഹൈദരാബാദിന് വേണ്ടത്രേ, താരങ്ങളെ വാരിക്കൂട്ടി പുറത്തിട്ടു, പേഴ്സ് നിറയെ കാശ്

By Web Team  |  First Published Nov 15, 2022, 9:05 PM IST

കെയ്ന്‍ വില്യംസണും നിക്കോളാസ് പുരാനും അടക്കം 12 താരങ്ങളെ ഒഴിവാക്കി ലേലത്തില്‍ വന്‍ വിളികള്‍ക്കാണ് സണ്‍റൈസേഴ്സ് കോപ്പുകൂട്ടുന്നത്. പ്രധാന താരങ്ങളെ വരെ ഒഴിവാക്കിയതോടെ ടീമിന്‍റെ പഴ്സ് നിറയെ കാശുണ്ട്.


ഹൈദരാബാദ്: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമിലെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടെ ഒഴിവാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. കെയ്ന്‍ വില്യംസണും നിക്കോളാസ് പുരാനും അടക്കം 12 താരങ്ങളെ ഒഴിവാക്കി ലേലത്തില്‍ വന്‍ വിളികള്‍ക്കാണ് സണ്‍റൈസേഴ്സ് കോപ്പുകൂട്ടുന്നത്. പ്രധാന താരങ്ങളെ വരെ ഒഴിവാക്കിയതോടെ ടീമിന്‍റെ പഴ്സ് നിറയെ കാശുണ്ട്.

അതുകൊണ്ട് ലേലത്തിലൂടെ ഒരു പുത്തന്‍ സംഘത്തെ തന്നെ വാര്‍ത്തെടുക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. 42.25 കോടി രൂപയാണ് സണ്‍റൈസേഴ്സിന്‍റെ പേഴ്സില്‍ ബാക്കിയുള്ളത്. മറ്റ് ടീമുകളൊന്നും ഇതിന്‍റെ തൊട്ടടുത്ത് പോലുമില്ല. നാല് വിദേശ താരങ്ങളെ വിളിച്ചെടുക്കാനുള്ള അവസരവും സണ്‍റൈസേഴ്സിനുണ്ട്.

Latest Videos

സണ്‍റൈസേഴ്സ് ഒഴിവാക്കിയ താരങ്ങള്‍

കെയ്ൻ വില്യംസൺ, നിക്കോളാസ് പുരാൻ, ജഗദീശ സുചിത്, പ്രിയം ഗാർഗ്, രവികുമാർ സമർത്ഥ്, റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബെ, സീന്‍ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയസ് ഗോപാൽ, സുശാന്ത് മിശ്ര, വിഷ്ണു വിനോദ്.

നിലവിലെ സണ്‍റൈസേഴ്സ് സ്ക്വാഡ്

അബ്ദുൾ സമദ്, ഐഡൻ മർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, അഭിഷേക് ശർമ്മ, മാർക്കോ ജാൻസെൻ, വാഷിംഗ്ടൺ സുന്ദർ, ഫസൽഹഖ് ഫാറൂഖി, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്.

ടീമിന്‍റെ ബൗളിംഗ് നിരയില്‍ അധികം പരീക്ഷണങ്ങള്‍ വരുത്താതെ ബാറ്റിംഗ് വിഭാഗത്തിലെ പ്രമുഖ താരങ്ങളെയാണ് സണ്‍റൈസേഴ്സ് ഒഴിവാക്കിയിട്ടുള്ളത്. ഭുവിയും നടരാജനും ഉമ്രാന്‍ മാലിക്കും അടങ്ങുന്ന ഇന്ത്യന്‍ ത്രയത്തിനൊപ്പം കാര്‍ത്തിക് ത്യാഗിയും മാന്‍ക്കോ ജാന്‍സനും ചേര്‍ന്ന പേസ് ആക്രമണം മികച്ചതാണ്.

കെയ്ൻ വില്യംസൺ, നിക്കോളാസ് പുരാൻ എന്നീ വന്‍ തോക്കുകള്‍ക്ക് പകരം സൂപ്പര്‍ താരങ്ങളെ തന്നെ ടീമിലെത്തിക്കാന്‍ ആവശ്യത്തിന് പണം ടീമിന് ബാക്കിയുണ്ട്. ഐഡൻ മർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ് എന്നിവര്‍ നിലവില്‍ ടീമിലുള്ളതിനാല്‍ രണ്ടോ മൂന്നോ മികച്ച ബാറ്റര്‍മാരെ എത്തിച്ച് കളം നിറയാന്‍ തന്നെയാണ് മാനേജ്മെന്‍റിന്‍റെ പദ്ധതികള്‍. 

ചേഞ്ച് വേണത്രേ.... ചേഞ്ച്! അടിമുടി മാറ്റങ്ങളുമായി മുംബൈ, 13 താരങ്ങളെ ഒഴിവാക്കി, ഇത്തവണ രണ്ടും കല്‍പ്പിച്ച്

click me!