ഓവറില്‍ ബൗളര്‍മാരുടെ പ്രകടനം ശോകമാണെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുറന്നുസമ്മതിച്ചു. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. എങ്കിലും ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
തിരുവനന്തപുരം: ടി20 ലോകകപ്പിന് ഇന്ത്യക്ക് നല്ല രീതിയില്‍ ഒരുങ്ങാനുള്ള അവസരമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് തുടങ്ങുന്നത്. ബാറ്റിംഗില്‍ ഇന്ത്യക്ക് ആശങ്കകളില്ല. എന്നാല്‍ ബൗളിംഗില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഡെത്ത് ഓവറില്‍ ബൗളര്‍മാരുടെ പ്രകടനം ശോകമാണെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുറന്നുസമ്മതിച്ചു. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. എങ്കിലും ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
ആ പേടി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രിസ് ഷംസിക്കുമുണ്ട്. അദ്ദേഹമത് തുറന്നുപറയുകയും ചെയ്തു. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷംസി. ''സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇന്ത്യയെ നേരിടുക എളുപ്പമല്ല. കരുത്തരായ ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം. ഇന്ത്യയെ കീഴടക്കുക എളുപ്പമല്ല. ദക്ഷിണാഫ്രിക്കയ്ക്ക് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ലോകകപ്പിന് മുമ്പ് ടീമില്‍ അവസാനവട്ട പരീക്ഷണങ്ങള്‍ നടത്തും. രണ്ട് ടീമുകള്‍ക്കും ടീമിലെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുള്ള അവസാന ഊഴമാണ് ഈ പരമ്പര.'' ഷംസി പറഞ്ഞു.
അതേസമയം, ടീം ഇന്ത്യ വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും. രാത്രി എട്ടുവരെയുണ്ടാകും പരിശീലനം. നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയം വ്യക്തമാക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ നാലുവരെയാണ് ദക്ഷിണാഫ്രിക്കയുടെ പരിശീലനം. പരിശീലനത്തിന് മുമ്പ് ക്യാപ്റ്റന്‍ തെംപ ബാവുമയും മാധ്യമങ്ങളെ കാണും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍.