ബാബറും റിസ്‌വാനും മിന്നി, ക്ലാസന്‍ വെടിക്കെട്ടിലും ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ തോല്‍വി; പാകിസ്ഥാന് പരമ്പര

By Web Team  |  First Published Dec 20, 2024, 11:11 AM IST

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ബാബര്‍ അസമിന്‍റെയും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍റെയും കമ്രാന്‍ ഗുലാമിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്.


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ തോല്‍വിക്ക് ഏകദിന പരമ്പരയില്‍ പകരം വീട്ടി പകരം വീട്ടി പാകിസ്ഥാന്‍. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 81 റണ്‍സിന്‍റെ കൂറ്റന്‍ വിജയവുമായാണ് പാകിസ്ഥാന്‍ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.5 ഓവറില്‍ 329 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ദക്ഷിണാഫ്രിക്ക 43.1 ഓവറില്‍ 248 റണ്‍സിന് ഓള്‍ ഔട്ടായി. 74 പന്തില്‍ 97 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസന്‍ അവസാന ബാറ്ററായി സെഞ്ചുറിക്ക് അരികെ പുറത്തായി.

ക്യാപ്റ്റൻ ടെംബാ ബാവുമ(12) നിരാശപ്പെടുത്തിയപ്പോള്‍ ഭേദപ്പെട്ട തുടക്കം ലഭിച്ച ടോണി ഡി സോര്‍സി(34), റാസി വാന്‍ഡര്‍ ഡസ്സന്‍(23), ഏയ്ഡന്‍ മാര്‍ക്രം(21), ഡേവിഡ് മില്ലര്‍(29) എന്നിവര്‍ക്കാര്‍ക്കും ക്ലാസന് പിന്തുണ നല്‍കാനായില്ല. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി 47 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ നസീം ഷാ 37 റണ്‍സിന് മൂന്ന് വിക്കറ്റും അബ്രാര്‍ അഹമ്മദ് 48 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു.

Latest Videos

undefined

2 താരങ്ങള്‍ പുറത്ത്, ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ബാബര്‍ അസമിന്‍റെയും(95 പന്തില്‍ 73), ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍റെയും(82 പന്തില്‍ 80), കമ്രാന്‍ ഗുലാമിന്‍റെയും (32 പന്തില്‍ 63) വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ആഗ സല്‍മാന്‍(30 പന്തില്‍ 33), ഷഹീന്‍ അഫ്രീദി(9പന്തില്‍ 16), ഇര്‍ഫാന്‍ ഖാന്‍(15), ഓപ്പണര്‍ സയിം അയൂബ്(25) എന്നിവരും പാകിസ്ഥാനുവേണ്ടി ബാറ്റിംഗില്‍ തിളങ്ങി.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്വിന മഫാക്ക 72 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്കോ യാന്‍സന്‍ 71 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!