കുഞ്ഞനജുത്തിക്ക് വേണ്ടി വിക്കറ്റ് ത്യജിച്ച് സ്മൃതി മന്ദാന! മടങ്ങുമ്പോള്‍ സാരമില്ലെന്ന ആശ്വസപ്പെടുത്തലും

By Web Team  |  First Published Dec 24, 2024, 3:33 PM IST

ഒന്നാം വിക്കറ്റില്‍ 110 റണ്‍സ് ചേര്‍ത്ത ശേഷമാണ് സ്മൃതി മടങ്ങുന്നത്. 47 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടിയിരുന്നു.


വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ലഭിച്ചത്. വഡോദര, കൊടാംബി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ട് ഇന്ത്യ. ഹര്‍മന്‍പ്രീത് കൌര്‍ (0) ഹര്‍ലീന്‍ ഡിയോള്‍ (30) എന്നിവരാണ് ക്രീസില്‍. സ്മൃതി മന്ദാന (53),  പ്രതിക റാവല്‍ (76), വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ഒന്നാം വിക്കറ്റില്‍ 110 റണ്‍സ് ചേര്‍ത്ത ശേഷമാണ് സ്മൃതി മടങ്ങുന്നത്. 47 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടിയിരുന്നു. 17-ാം ഓവറില്‍ സഹഓപ്പണര്‍ പ്രതികയുമായി ഉണ്ടായിരുന്ന ആശയക്കുഴപ്പത്തിലാണ് റണ്ണൗട്ടാവുന്നത്. രണ്ടാം റണ്‍ ഓടുന്നതിനിടെ സ്മൃതി മടങ്ങുകയായിരുന്നു. ആദ്യ പന്ത് പൂര്‍ത്തിയാക്കിയ ശേഷം പ്രതിക രണ്ടാം റണ്ണിനായി ക്രീസില്‍ നിന്നറങ്ങി. ഇതുകണ്ട സ്മൃതിയും ക്രീസ് വിട്ടു. എന്നാല്‍ അപകടം മനസിലാക്കിയ പ്രതിക പിന്‍വലിഞ്ഞു. അപ്പോഴേക്കും സ്മൃതി പാതി പിന്നിട്ടിരുന്നു. തിരിച്ചോടാന്‍ ശ്രമിച്ചത് ഫലം കണ്ടില്ല. ഇതിനിടെ തന്റെ തെറ്റ് മനസിലാക്കിയ പ്രതിക ബാറ്റിംഗ് എന്‍ഡിലേക്ക് ഓടി. എങ്കിലും സ്മൃതി ക്രീസില്‍ കയറാതെ സ്വന്തം വിക്കറ്റ് ത്യജിക്കുകയായിരുന്നു. പിന്നീട് പ്രതികയെ സമാധാനിപ്പിച്ച ശേഷമാണ് സ്മൃതി ഗ്രൗണ്ട് വിട്ടത്. 76 റണ്‍സുമായി പ്രതിക പുറത്താവുകയും ചെയ്തു.

Smriti mandhana sacrifices her wicket for pratika rawal 🤯💔

Hope pratika make big hundred today 🤞 pic.twitter.com/J4MEJAeAXp

— CricWave (@thecricwave)

Latest Videos

undefined

ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ മലയാളി താരം മിന്നു മണി ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടി വന്നു. ടി20 ടീമിലും താരമുണ്ടായിരുന്നെങ്കിലും മിന്നുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സ്മൃതി മന്ദാന, പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്, പ്രിയ മിശ്ര.

വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), കിയാന ജോസഫ്, റഷാദ വില്യംസ്, ഡിയാന്ദ്ര ഡോട്ടിന്‍, നെറിസ ക്രാഫ്റ്റണ്‍, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ആലിയ അലീന്‍, സൈദ ജെയിംസ്, കരിഷ്മ റാംഹാരക്ക്, ഷാമിലിയ കോണല്‍, അഫി ഫ്‌ലെച്ചര്‍.

click me!