ലങ്കന്‍ പര്യടനം സഞ്ജുവിന് നിര്‍ണായകം; ടീമിലെ സാധ്യതകളിങ്ങനെ

By Web Team  |  First Published Jul 18, 2021, 10:22 AM IST

ഇത്രയും പ്രതിഭാശാലിയായ ബാറ്റ്സ്‌മാനായിട്ടും സഞ്ജു സാംസൺ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗം അല്ല എന്നായിരുന്നു ഒരു പ്രമുഖ ലങ്കന്‍ മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഉയര്‍ത്തിയ ചോദ്യം. 


കൊളംബോ: ട്വന്‍റി 20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന് ശ്രീലങ്കന്‍ പര്യടനം നിര്‍ണായകം. ഏകദിന പരമ്പരയിൽ ടീമിലെത്താന്‍ ഇഷാന്‍ കിഷനുമായാണ് സ‍ഞ്ജുവിന്റെ പ്രധാന മത്സരം. 

സന്നാഹമത്സരത്തിൽ ഭുവനേശ്വര്‍ കുമാറിനെ കടന്നാക്രമിച്ച സഞ്ജു ഇപ്പോഴേ ലങ്കയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരത്തിൽ 30 പന്തിൽ 92 റൺസ് സഞ്ജു നേടിയിരുന്നു. എങ്കിലും ലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു ടീമിലെത്തുമോയെന്ന് ഉറപ്പില്ല. 

Latest Videos

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനെയും സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എങ്കിലും ദീര്‍ഘകാലമായി വഴികാട്ടിയായ രാഹുൽ ദ്രാവി‍ഡ് പരിശീലകനാകുമ്പോള്‍ സഞ്ജുവിന്‍റെ വഴിയടയില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2015ൽ തുടങ്ങിയ അന്താരാഷ്‌ട്ര കരിയറില്‍ ഏഴ് ട്വന്‍റി 20യിലേ സഞ്ജു കളിച്ചിട്ടുള്ളൂ. ആകെ നേടിയത് 83 റൺസ്. ഉയര്‍ന്ന സ്‌കോര്‍ 23. യുവതാരങ്ങളുടെ കൂട്ടപ്പൊരിച്ചിലില്‍ പിന്നിലാകാതിരിക്കാന്‍ സഞ്ജുവിന് ലങ്കയിൽ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. കൊളംബോയിൽ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് മൂന്ന് മണിക്കാണ് ആദ്യ ഏകദിനം തുടങ്ങുന്നത്. ഏകദിന അരങ്ങേറ്റം കുറിക്കാനാണ് സഞ്ജു സാംസണ്‍ കാത്തിരിക്കുന്നത്. വിരാട് കോലിയും രോഹിത് ശർമ്മയും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന ഇന്ത്യൻ സീനിയർ ടീം ഇംഗ്ലണ്ടിലായതോടെയാണ് ശിഖർ ധവാൻ നയിക്കുന്ന യുവനിരക്ക് ശ്രീലങ്കയിലേക്ക് നറുക്കുവീണത്. 

ശ്രീലങ്കന്‍ സ്‌ക്വാഡ്: ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, പതും നിസങ്ക, ചരിത് അസലങ്ക, വാനിഡു ഹസരങ്ക, അഷന്‍ ഭണ്ഡാര, മിനോദ് ഭാനുക, ലാഹിരു ഉഡാര, രമേഷ് മെന്‍ഡിസ്, ചാമിക കരുണാരത്‌നെ, ബിനുര ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍, അകില ധനഞ്ജയ, ഷിരണ്‍ ഫെര്‍ണാഡോ, ധനഞ്ജയ ലക്ഷന്‍, ഇഷാന്‍ ജയരത്‌നെ, പ്രവീണ്‍ ജയവിക്രമ, അസിത ഫെര്‍ണാണ്ടോ, കശുന്‍ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന. 

ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ. 

നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോരെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്‌ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത്ത് സിംഗ്.

ഒളിംപിക്‌സ് മെഗാ ക്വിസ്: നാലാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

ഇനി ലങ്കന്‍ പരീക്ഷയുടെ ദിനങ്ങള്‍; ആദ്യ ഏകദിനം ഇന്ന്; കണ്ണുകള്‍ സഞ്ജുവില്‍

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!