IPL 2022 : 'പഞ്ചാബ് പ്ലേ ഓഫ് കണ്ടില്ല, ധവാന് അച്ഛന്റെ വക ഇടിയും തൊഴിയും'; വൈറല്‍ വീഡിയോ പങ്കുവച്ച് താരം

By Sajish A  |  First Published May 26, 2022, 3:05 PM IST

പഞ്ചാബിനെ പ്ലേ ഓഫിലേക്ക് നയിക്കാന്‍ കഴിയാതിരുന്നതോടെ ധവാന് വീട്ടില്‍ നിന്ന് കണക്കിന് കിട്ടി. ധവാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. ധവാനെ അച്ഛന്‍ തമാശയോടെ അടിക്കുന്നതും തൊഴിക്കുന്നതുമാണ് വീഡിയോയില്‍.


ദില്ലി: ഐപിഎല്‍ 15-ാം സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട് പഞ്ചാബ് കിംഗ്‌സിന്റെ ശിഖര്‍ ധവാന്‍. 14 മത്സരങ്ങളില്‍ 460 റണ്‍സാണ് ധവാന്‍ നേടിയത്. 38.33 റണ്‍സ് ശരാശരിയും 122.66 സ്‌ട്രൈക്കറ്റ് റേറ്റുമാണ് ധവാനുള്ളത്. ലിയാം ലിവിംഗ്‌സ്റ്റാണ് ആദ്യ പത്തിലുള്ള മറ്റൊരു പഞ്ചാബ് താരം. 14 മത്സരങ്ങളില്‍ 437 റണ്‍സെടുക്കാന്‍ ലിംഗ്സ്റ്റണ് സാധിച്ചിരുന്നു. ഇരുവരും തിളങ്ങിയിട്ടും പഞ്ചാബിന് പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിച്ചില്ല. ആറാം സ്ഥാനത്താണ് പഞ്ചാബ് സീസണ്‍ അവസാനിപ്പിച്ചത്. 14 മത്സരങ്ങളില്‍ ഏഴ് വീതം ജയവും തോല്‍വിയുമാണ് പഞ്ചാബിനുള്ളത്.

IPL 2022 : 'ഇങ്ങനെയൊരു ഇന്നിംഗ്‌സ് ഞാന്‍ മുമ്പ്  കണ്ടിട്ടില്ല'; പടിദാറിനെ പുകഴ്ത്തി വിരാട് കോലി

Latest Videos

undefined

പഞ്ചാബിനെ പ്ലേ ഓഫിലേക്ക് നയിക്കാന്‍ കഴിയാതിരുന്നതോടെ ധവാന് വീട്ടില്‍ നിന്ന് കണക്കിന് കിട്ടി. ധവാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. ധവാനെ അച്ഛന്‍ തമാശയോടെ അടിക്കുന്നതും തൊഴിക്കുന്നതുമാണ് വീഡിയോയില്‍. അടിയേറ്റ ധവാന്‍ നിലത്ത് വീഴുന്നതായും അഭിനയിക്കുന്നുണ്ട്. വീഡിയോക്ക് താരം നല്‍കിയ ക്യാപ്ഷന്‍ രസകരമായിരുന്നു. 'പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ സാധിക്കാത്തതിന് അച്ഛന്റെ വക അടിയും തൊഴിയും' എന്നുള്ള അര്‍ത്ഥത്തിലാണ് ധവാന്‍ ക്യാപ്ഷനിട്ടിരിക്കുന്നത്. രസകരമായ വീഡിയോ കാണാം...

മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, മുന്‍ അണ്ടര്‍ 19 ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉണ്‍മുക്ത് ചന്ദ്, പഞ്ചാബ് കിംഗ്‌സിലെ സഹതാരം ഹര്‍പ്രീത് ബ്രാര്‍, ഗുജറാത്ത് ടൈറ്റന്‍സ് താരം പ്രദീപ് സാംഗ്‌വാന്‍ എന്നിവരെല്ലാം വീഡിയോയ്ക്ക് മറുപടി അയച്ചിട്ടുണ്ട്. മായങ്ക് അഗര്‍വാളിനായിരുന്നു പഞ്ചാബിനെ നയിക്കാനുള്ള ചുമതല. മായങ്കിന് പരിക്കേറ്റപ്പോള്‍ ചില മത്സരങ്ങളില്‍ ധവാനും ക്യാപ്റ്റനായിരുന്നു.

ധവാന്‍ പഞ്ചാബിനായി സ്ഥിരതയോടെ കളിച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ധവാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ധവാനെ ഉള്‍പ്പെടുത്താത്തതിനെതിരെ കടുത്ത എതിര്‍പ്പുകളുണ്ടായി. ഇക്കാര്യത്തില്‍ സുരേഷ് റെയ്‌ന തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. 

ഫീല്‍ഡിംഗില്‍ ഗംഭീരം, ബൗളിംഗില്‍ ക്ഷീണം; മോശം റെക്കോര്‍ഡിന്റെ പട്ടികയില്‍ സിറാജിനൊപ്പം വാനിന്ദു ഹസരങ്കയും
 

സെലക്റ്റര്‍മാരുടെ തീരുമാനത്തില്‍ ധവാന്‍ നിരാശനായിരിക്കുമെന്നാണ് റെയ്ന പറയുന്നത്. ''ഏതൊരു ക്യാപ്റ്റനും ധവാനെപ്പോലെയുള്ള ഒരു താരം ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കും. രസികനായ താരമാണ് ധവാന്‍. പോസിറ്റീവ് വൈബ് കൊണ്ടുവരാന്‍ താരത്തിന് സാധിക്കും. 

ആഭ്യന്തര- അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സ് കണ്ടെത്താന്‍ ധവാന് സാധിച്ചിട്ടുണ്ട്. ദിനേശ് കാര്‍ത്തികിനെ തിരിച്ചുവിളിച്ചെങ്കില്‍ ധവാനേയും ടീമില്‍ ഉള്‍പ്പെടുത്തം. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി സ്ഥിരതയോടെ കളിക്കാന്‍ അവനാകുന്നു. ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ അദ്ദേഹത്തിന് വിഷമമുണ്ടാും.'' റെയ്ന പറഞ്ഞുനിര്‍ത്തി.

click me!