ശശാങ്കിനെ അബദ്ധത്തിൽ ലേലം വിളിച്ചതും താരത്തിന്‍റെ കിടിലൻ പ്രകടനവും; ഒടുവിൽ മനസ് തുറന്ന് പ്രീതി സിന്‍റ

By Web Team  |  First Published Apr 5, 2024, 6:51 PM IST

ഇപ്പോള്‍ ശശാങ്ക് സിംഗിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്‍റ. ലേലത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഒടുവിൽ സംസാരിക്കാൻ പറ്റിയ ദിവസമാണെന്ന് തോന്നുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പ്രീതി സിന്‍റയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.


അഹമ്മദാബാദ്: കഴിഞ്ഞ വർഷം ഡിസംബറില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ ശശാങ്ക് സിംഗ് എന്ന ബാറ്റർ അപമാനിക്കപ്പെട്ടത് ആരും മറന്നുകാണില്ല. ലേലത്തില്‍ ആള് മാറി വിളിച്ചു എന്ന് മനസിലായതോടെ ശശാങ്കിന്‍റെ ഓക്ഷന്‍ റദ്ദാക്കാന്‍ പഞ്ചാബ് കിംഗ്സ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലേലം അസാധുവാക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ശശാങ്ക് സിംഗ് ടീമില്‍ എത്തി. ഇന്നലത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോല്‍വി ഒരുഘട്ടത്തില്‍ ഉറപ്പിച്ച പഞ്ചാബ് കിംഗ്സിന് ത്രില്ലർ ജയം ഒരുക്കിയത് വെടിക്കെട്ട് ബാറ്റിംഗിലൂടെ ശശാങ്ക് സിംഗ് ആയിരുന്നു. 

ഇപ്പോള്‍ ശശാങ്ക് സിംഗിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്‍റ. ലേലത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഒടുവിൽ സംസാരിക്കാൻ പറ്റിയ ദിവസമാണെന്ന് തോന്നുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പ്രീതി സിന്‍റയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ശശാങ്കിന് സംഭവിച്ച പോലെയുള്ള സമാനമായ സാഹചര്യങ്ങള്‍ വന്നാല്‍ പലര്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെടുകയോ സമ്മർദ്ദത്തിന് കീഴ്പ്പെടുകയോ ചെയ്യും. എന്നാല്‍ ശശാങ്ക് അങ്ങനെയല്ല. ശരിക്കും സ്പെഷ്യൽ ശശാങ്ക് എന്ന് പ്രീതി സിന്‍റ കുറിച്ചു. 

Latest Videos

ഒരു കളിക്കാരനെന്ന നിലയിലുള്ള കഴിവ് മാത്രമല്ല, പോസിറ്റീവ് മനോഭാവവും അവിശ്വസനീയമായ സ്പിരിറ്റും എടുത്ത് പറയേണ്ടതാണ്. എല്ലാ കമന്‍റുകളും തമാശകളും സ്പോര്‍സ്മാൻ സ്പിരിറ്റോടെ നേരിട്ട് അതിന് ഇരയാകാൻ കൂട്ടാക്കാതെ സ്വയം പിന്താങ്ങി. അവൻ എന്താണ് എന്ന് ഞങ്ങള്‍ക്ക് കാണിച്ച് തന്നു. അതിന് ശശാങ്കിനെ അഭിനന്ദിക്കുന്നുവെന്ന് പ്രീതി സിന്‍റ പറഞ്ഞു. 

ജീവിതത്തിൽ വിചാരിക്കാത്ത വഴിത്തിരിവുണ്ടാകുന്ന സമയത്ത് അവൻ നിങ്ങൾക്കെല്ലാവർക്കും ഒരു മാതൃകയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ആളുകൾ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതല്ല, മറിച്ച് നിങ്ങൾ നിങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നതാണ് പ്രധാനം. അതിനാൽ ശശാങ്കിനെപ്പോലെ സ്വയം വിശ്വസിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. ജീവിതത്തിന്‍റെ കളിയിൽ നിങ്ങൾ മാൻ ഓഫ് ദി മാച്ച് ആകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും പ്രീതി കൂട്ടിച്ചേര്‍ത്തു. 

'ലോകം ഇങ്ങനെ നിൽക്കുന്നത് ഇജ്ജാതി മനുഷ്യർ ബാക്കിയുള്ളത് കൊണ്ട്; ചിലർക്ക് ഇതത്ര കാര്യമായി തോന്നില്ല, പക്ഷേ...'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!