മുഷ്താഖ് അലി ടി20: കേരളത്തിനെതിരെ സര്‍വീസസ് മികച്ച സ്‌കോറിലേക്ക്; നിധീഷിന് രണ്ട് വിക്കറ്റ്

By Web Team  |  First Published Nov 23, 2024, 5:34 PM IST

മോശം തുടക്കമായിരുന്നു സര്‍വീസസിന്. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.


ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിനെതിരായ മത്സരത്തില്‍ സര്‍വീസസ് ഭേദപ്പെട്ട സ്‌കോറിലേക്ക്. ഹൈദരാബാദ്, രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സര്‍വീസസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 119 റണ്‍സെടുത്തിട്ടുണ്ട്. മോഹിത് അഹ്ലാവദ് (39), അരുണ്‍ കുമാര്‍ (24) എന്നിവരാണ് ക്രീസില്‍. കേരളത്തിന് വേണ്ടി നിധീഷ് എം ഡി രണ്ട് വിക്കറ്റ് വീഴ്ത്തി. ഗൂപ്പ് ഇ യിലാണ് കേരളം. സര്‍വീസിസിന് പുറമെ മഹാരാഷ്ട്ര, മുംബൈ, ആന്ധ്രാ പ്രദേശ് നാഗാലാന്‍ഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 

മോശം തുടക്കമായിരുന്നു സര്‍വീസസിന്. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ കുമാര്‍ പതക് (16), രോഹില്ല (2) എന്നിവരെ നിതീഷ് പുറത്താക്കുകയായിരുന്നു. ഇതോടെ രണ്ടിന് 35 എന്ന നിലയിലായി സര്‍വീസസ്. പിന്നാലെ വിതീക് ധന്‍കര്‍ (35) - മോഹിത് സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ മോഹിത്തിനെ പുറത്താക്കി സിജോ മോന്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നാണ് മോഹിത്തിനൊപ്പം അരുണ്‍ കുമാര്‍ ചേര്‍ന്നത്. 

Latest Videos

undefined

തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ സഹായിക്കുന്ന താരങ്ങളെല്ലാം കേരള ടീമിലുണ്ട്. പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, സിജോമോന്‍ ജോസഫ്, വിനോദ് കുമാര്‍, നിധീഷ് എം ഡി.

കേരളത്തിന്റെ മുഴുവന്‍ സ്‌ക്വാഡ്: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ, അജ്നാസ് എം, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, സി വി വിനോദ് കുമാര്‍, എന്‍ പി ബേസില്‍, ഷറഫുദീന്‍, നിതീഷ് എം ഡി. 

ട്രാവലിംഗ് റിസേഴ്സ്: വരുണ്‍ നായനാര്‍, ഷോണ്‍ ജോര്‍ജ്, അഭിഷേക് നായര്‍.

click me!