ഹാര്‍ദ്ദിക് പാണ്ഡ്യ-നടാഷ സ്റ്റാന്‍കോവിച്ച് വിവാഹബന്ധത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്

By Web Team  |  First Published May 25, 2024, 5:09 PM IST

സമൂഹമാധ്യമങ്ങളില്‍ ഇരുവരും തമ്മിലുള്ള ബന്ധം ഉലയുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും ഔദ്യോഗികമായി പ്രതികരിക്കാനോ ഇത് നിഷേധിക്കാനോ ഹാര്‍ദ്ദിക്കോ നടാഷയോ തയാറായിട്ടില്ല.


മുംബൈ: മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയും ഭാര്യയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വിവാഹ ബന്ധം ഉലയുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ നടാഷയുടെ പേരിനൊപ്പമുണ്ടായിരുന്ന സര്‍ നെയിം മാറ്റിയതും ഇന്‍സ്റ്റഗ്രാമില്‍ ഹാര്‍ദ്ദിക്കിനൊപ്പമുള്ള പഴയ ചിത്രങ്ങള്‍ നീക്കം ചെയ്തതുമായിരുന്നു അഭ്യൂഹങ്ങള്‍ക്ക് കാരണം. റെഡ്ഡിറ്റില്‍ ഹാര്‍ദ്ദിക്-നടാഷ വിവാഹബന്ധം വേര്‍പിരിയുന്നുവെന്ന ആരാധകന്‍റെ പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ ഇത് ആരാധകര്‍ ഏറ്റെടുത്തതുമെല്ലാം ആഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ നടാഷ വരാതിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു റെഡ്ഡിറ്റ് ഉപയോക്താവിന്‍റെ പോസ്റ്റ്. ഇതിന് പുറമെ സമീപകാലത്തൊന്നും നടാഷ ഹാര്‍ദ്ദിക്കിനൊപ്പമുള്ള ഒറ്റ ചിത്രം പോലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. നടാഷയുടെ പിറന്നാളിന് പോലും ഹാര്‍ദ്ദിക് ആശംസ നേരാതിരുന്നതും ആരാധകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് റെഡ്ഡിറ്റ് ഉപയോക്താവ് വ്യക്തമാക്കുന്നുണ്ട്.

Latest Videos

'500 റണ്‍സ് അടിച്ചിട്ടൊന്നും കാര്യമില്ല', സ‍ഞ്ജുവിനെതിരെ വിമര്‍ശനവുമായി വീണ്ടും സുനില്‍ ഗവാസ്കര്‍

പക്ഷെ നടാഷ തന്‍റെ പേരിനൊപ്പം അടുത്തകാലംവരെ നടാഷ സ്റ്റാന്‍കോവിച്ച് പാണ്ഡ്യ എന്നാണ് കൊടുത്തിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ നടാഷ സ്റ്റാന്‍കോവിച്ച് എന്ന് മാത്രമാണുള്ളതെന്നും ഇരുവരും സമീപകാലത്തൊന്നും ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയും പരസ്പരം ഷെയര്‍ ചെയ്തിട്ടില്ലെന്നും റെഡ്ഡിറ്റിലെ പോസ്റ്റില്‍ പറയുന്നു. നടാഷയുടെ പിറന്നാളായ മാര്‍ച്ച് നാലിന് ഹാര്‍ദ്ദിക് ഒരു ആശംസ പോലും പോസ്റ്റ് ചെയ്തിട്ടില്ലെന്നും ഹാര്‍ദ്ദിക്കും നടാഷയും മാത്രമുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നും മകന്‍ അഗസ്ത്യയും ഹാര്‍ദ്ദിക്കുമുള്ള പോസ്റ്റുകള്‍ മാത്രമാണ് നീക്കം ചെയ്യാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ ഇരുവരും തമ്മിലുള്ള ബന്ധം ഉലയുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും ഔദ്യോഗികമായി പ്രതികരിക്കാനോ ഇത് നിഷേധിക്കാനോ ഹാര്‍ദ്ദിക്കോ നടാഷയോ തയാറായിട്ടില്ല. നടാഷയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇപ്പോഴും ഹാര്‍ദ്ദിക്കിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളുമുണ്ട്. 2020 മെയിലാണ് ഹാര്‍ദ്ദിക്കും നടാഷയും വിവാഹിതരായത്. ഇരുവര്‍ക്കും മൂന്ന് വയസുള്ള അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്.

ഐപിഎല്ലില്‍ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത റെക്കോർ‍‍ഡുമായി കോലി, രാജസ്ഥാനായി റെക്കോർഡിട്ട് ചാഹല്‍

ഈ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നായകനായി അരങ്ങേറിയ ഹാര്‍ദ്ദിക്കിന് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച പ്രകടനം പുറത്തടെുക്കാനായിരുന്നില്ല. പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹാര്‍ദ്ദിക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!