അറിഞ്ഞില്ല.. ആരും പറഞ്ഞില്ല.., ബിജു മേനോനും ക്രിക്കറ്ററായിരുന്നു; അപൂര്‍വചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍

By Web Team  |  First Published Jan 30, 2023, 7:01 PM IST

പലര്‍ക്കും പുതിയ അറിവായിരുന്നു ഇത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. അദ്ദേഹം പേസറായിരുന്നുവെന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ തുടര്‍ന്നില്ലെന്നും ചില ഫേസ്ബുക്ക് കമന്റുകള്‍ വന്നു. സഞ്ജുവിനും പുതിയ അറിവായിരുന്നു ഇത്.


കൊച്ചി: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ചയാക്കുന്നത്. സ്‌റ്റോറിയിലെ താരം മറ്റാരുമല്ല, ചലചിത്രതാരം ബിജു മേനോന്‍. ബിജു മേനോന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. അതും തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയില്‍ കാര്‍ഡ്. 

പലര്‍ക്കും പുതിയ അറിവായിരുന്നു ഇത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. അദ്ദേഹം പേസറായിരുന്നുവെന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ തുടര്‍ന്നില്ലെന്നും ചില ഫേസ്ബുക്ക് കമന്റുകള്‍ വന്നു. സഞ്ജുവിനും പുതിയ അറിവായിരുന്നു ഇത്. ചിത്രത്തിന് സഞ്ജു നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. ''അറിഞ്ഞില്ല... ആരും പറഞ്ഞില്ല..'' കൂടെ രണ്ട് സ്‌മൈലിയും ചേര്‍ത്തിട്ടുണ്ട്. ഞങ്ങളുടെ സൂപ്പര്‍ സീനിയറാണെന്നും പറഞ്ഞ് ബിജു മേനോനെ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. സഞ്ജു പങ്കുവച്ച പോസ്റ്റ് കാണാം... 

Latest Videos

ഒരു മാസക്കാലം പരിക്കിന്റെ പിടിയിലായിരുന്ന സഞ്ജു കഴിഞ്ഞദിവസം ഫിറ്റ്‌നെസ്റ്റ് ടെസ്റ്റ് പാസായിരുന്നു. പരിക്കിനെ തുടര്‍ന്ന് സഞ്ജുവിനെ  ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര നഷ്ടമായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു താരം. 

എല്ലാം ശരിയായെന്നും മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും സഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. നാഷണല്‍ ക്രിക്കറ്റ് അക്കാദമില്‍ നിന്നുള്ള ചിത്രമാണ് സഞ്ജു പങ്കുവച്ചത്. കൂടെ പരിശീലനത്തിനിടെയുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഇനി മാര്‍ച്ചിലാണ് ഇന്ത്യ അടുത്ത നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പര കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരെയാണത്. നാട്ടില്‍ നടക്കുന്ന പരമ്പര മാര്‍ച്ച് 17നാണ് ആരംഭിക്കുക.

ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കില്ല! വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്

click me!