നവംബര്‍ ആറിന് നാലാം മത്സരത്തിനൊരുങ്ങുകയാണ് കേരളം. സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളി.
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളം പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് സിയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. പഞ്ചാബിനെതിരെ ആദ്യ മത്സരത്തിലെ ജയവും കര്‍ണാടക, ബംഗാള്‍ എന്നിവര്‍ക്കെതിരായ സമനിലയും ഉള്‍പ്പെടെ എട്ട് പോയിന്റാണ് കേരളത്തിന്. മൂന്ന് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഹരിയാനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. എട്ട് പോയിന്റുള്ള കര്‍ണാടക റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം കേരളത്തിന് പിന്നില്‍ മൂന്നാം സ്ഥാനത്തായി.
നവംബര്‍ ആറിന് നാലാം മത്സരത്തിനൊരുങ്ങുകയാണ് കേരളം. സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ കേരളത്തിന് വേണ്ടി കളിക്കില്ല. ബംഗാളിനെതിരായ മത്സരത്തിലും സഞ്ജു കളിച്ചിരുന്നില്ല. കര്‍ണാടയ്‌ക്കെതിരെ മാത്രമാണ് സഞ്ജു കളിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സഞ്ജു പുറത്താവാതെ ക്രീസില്‍ നില്‍ക്കുന്നുണ്ടായിരുന്നു. പഞ്ചാബിനെതിരെ ആദ്യ മത്സരത്തിലും സഞ്ജു കളിച്ചിരുന്നില്ല.
undefined
ഇത്തവണ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടി20 പരമ്പരയ്ക്ക് പോകുന്നതുകൊണ്ടാണ് സഞ്ജു കേരള ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നവംബര്‍ എട്ടിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20. രഞ്ജി ആരംഭിക്കുന്നത് ആറിനും. ഇന്ത്യന്‍ വരും ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. നവംബര്‍ 13ന് ഹരിയായക്കെതിരായ അഞ്ചാം മത്സരവും സഞ്ജുവിന് നഷ്ടമാവും. കാരണം നവംബര്‍ 15നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20. 23ന് മധ്യ പ്രദേശിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു കളിച്ചേക്കും.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (സി), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.