ചെന്നൈക്കെതിരെ ടോസ് നേടിയിട്ടും എന്തുകൊണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു? കാരണം വ്യക്തമാക്കി സഞ്ജു സാംസണ്‍

By Sajish A  |  First Published May 13, 2024, 8:53 AM IST

മത്സരത്തില്‍ ടോസ് നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.


ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. എന്നാല്‍, ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ചെന്നൈ ജയിക്കുകയാണുണ്ടായത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാലിപ്പോള്‍, എന്തുകൊണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചുവെന്ന് പറയുകയാണ് സഞ്ജു. മലയാളി താരത്തിന്റെ വാക്കുകള്‍... ''സ്ലോ വിക്കറ്റായിരുന്നു. പന്തിന്റെ വേഗം മനസിലാക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പവര്‍ പ്ലേയ്ക്ക് ശേഷവും 170 റണ്‍സ് സ്‌കോര്‍ പ്രതീക്ഷിച്ചു. എന്നാല്‍ 20-25 പിറകിലായിരുന്നു ടീം. സിമാര്‍ജീത് സിംഗ് നന്നായി പന്തെറിഞ്ഞു. എവേ ഗ്രൗണ്ടുകളില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നുള്ള കാര്യത്തില്‍ ധാരണ കുറവുണ്ടായി. ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ കരുതി.'' സഞ്ജു പറഞ്ഞു.

Latest Videos

undefined

ചെന്നൈ നന്നായി കളിച്ചുവെന്നും സഞ്ജു. ''ചെന്നൈയിലെ സാഹചര്യങ്ങളില്‍ അവര്‍ക്ക് ഞങ്ങളേക്കാള്‍ വ്യക്തമായ ധാരണയുണ്ടായിരുന്നു. കടുത്ത വേനലില്‍ പിച്ച് ചൂടാകുന്നതിനാല്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് വേഗത കുറയുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ വിക്കറ്റ് മികച്ചതാവുകയാണ് ചെയ്തത്. രാത്രിയാണ് മത്സരമെങ്കില്‍ ഈര്‍പ്പം കാരണം സ്‌കോര്‍ പിന്തുടരുന്നത് പ്രശ്‌നമാവില്ല. അടുത്ത മത്സരം ജയിക്കാമെന്ന് പ്രതീക്ഷിക്കുന്നു. യോഗ്യതയെ കുറിച്ച് ചിന്തിക്കുമ്പോള്‍, കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ടീമംഗങ്ങളോട് പറയാനുള്ളത്.'' സഞ്ജു മത്സരശേഷം വ്യക്തമാക്കി.

സഞ്ജു സാംസണ്‍ എങ്ങനെയാണ് ഐപിഎല്ലിലെ മാസ്റ്റര്‍ ബ്ലാസ്റ്ററാകുന്നത്? കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ ഇതിഹാസം

റിയാന്‍ പരാഗ് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയിരുന്നത്. 35 പന്തില്‍ 47 റണ്‍സാണ് താരം അടിച്ചെടുത്തത്. യശസ്വി ജയ്‌സ്വാള്‍ (24), ജോസ് ബട്‌ലര്‍ (31), സഞ്ജു സാംസണ്‍ (15) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. സിമാര്‍ജീത് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ 41 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്ന് റുതുരാജ് ഗെയ്കവാദാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.

click me!