സഞ്ജു സംസണിനുണ്ടായത് ഒന്നൊന്നര മാറ്റം! കാരണം വിശദീകരിച്ച് മലയാളി താരം

By Web Team  |  First Published Oct 11, 2022, 3:10 PM IST

സഞ്ജുവിന്റെ മാറ്റത്തെ കുറിച്ച് ക്രിക്കറ്റ് ലോകം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. വിരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരെല്ലാം സഞ്ജുവിന്റെ കഴിവിനെ പുകഴ്ത്തി രംഗത്തെത്തി.


ദില്ലി: ഇന്ത്യയുടെ ഏകദിന ടീമിലെ നിര്‍ണായക താരമാണിപ്പോള്‍ സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും താരത്തെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ പുറത്താവതെ 86 റണ്‍സ് നേടിയിരുന്നു സഞ്ജു. പിന്നാലെ രണ്ടാം ഏകദിനത്തില്‍ സെന്‍സിബിള്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത സഞ്ജു 30 റണ്‍സുമായി പുറത്താവാതെ നിന്നു. ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രേയസ് അയ്യരെ പിന്തുണയ്ക്കുന്നതിനൊപ്പം വിജയത്തോടടുക്കുമ്പോള്‍ അറ്റാക്ക് ചെയ്ത് കളിക്കാനും സഞ്ജുവിനായി.

സഞ്ജുവിന്റെ മാറ്റത്തെ കുറിച്ച് ക്രിക്കറ്റ് ലോകം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. വിരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരെല്ലാം സഞ്ജുവിന്റെ കഴിവിനെ പുകഴ്ത്തി രംഗത്തെത്തി. ഇപ്പോള്‍ സഞ്ജു തന്നെ സംസാരിക്കുകാണ് തന്റെ സമീപനത്തിലുണ്ടായ മാറ്റത്തെ കുറിച്ച്. ''കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വ്യത്യസ്തമായ റോളുകളില്‍ കളിക്കാന്‍ ഞാന്‍ പരിശീലിക്കുന്നുണ്ട്. വിവിധ ടീമുകളില്‍ വ്യത്യസ്തമായ റോളുകള്‍ ചെയ്യുന്നത് എന്നെ സഹായിച്ചിട്ടുണ്ട്. എല്ലാം ചെയ്യാന്‍ തയ്യാറായിരിക്കണമെന്ന് എനിക്ക് കൃത്യമായ നിര്‍ദേശം ലഭിക്കാറുണ്ട്. 

Latest Videos

ഹൈപ്പ് ഒക്കെ അവിടെ നില്‍ക്കട്ടെ; ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് ചാഹലിന് ചിലത് പറയാനുണ്ട്

കഴിഞ്ഞ ഒരു വര്‍ഷമായി ഞാനത് ചെയ്തുകൊണ്ടിരിക്കുന്നു. ഞാന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ ഗെയിം മനസിലാക്കി കളിക്കുന്നതിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. നിലവിലെ പദ്ധതികളില്‍ ഫോക്കസ് ചെയ്തുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നു.'' ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി പറഞ്ഞു. 

അതേസമയം, മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. അവരുടെ മൂന്ന് വിക്കറ്റ് വീഴ്ത്താനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ മൂന്നിന് 39 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് (5), ജന്നെമന്‍ മലാന്‍ (15), റീസ ഹെന്‍ഡ്രിക്‌സ് (3) എന്നിവരാണ് പുറത്തായത്. എയ്ഡന്‍ മാര്‍ക്രം (8), ഹെന്റിച്ച് ക്ലാസന്‍ (4) എന്നിവരാണ് ക്രീസില്‍.
 

click me!