അവരോട് എനിക്ക് നന്ദി പറയാതെ വയ്യ! സെഞ്ചുറിക്ക് പിന്നിലെ രഹസ്യം വ്യക്തമാക്കി സഞ്ജു

By Web Team  |  First Published Oct 13, 2024, 5:59 PM IST

പന്തില്‍ 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. എട്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.


ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണായിരുന്നു പ്ലയര്‍ ഓഫ് ദ മാച്ച്. 47 പന്തില്‍ 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. എട്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇന്ത്യയുടെ വിജയത്തില്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സ് ഏറെ നിര്‍ണായകമായി. 

മത്സരശേഷം സഞ്ജു തന്റെ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. സഞ്ജുവിന്റെ വാക്കുകള്‍... ''ഡ്രസിംഗ് റൂമിലെ എനര്‍ജിയും സഹതാരങ്ങളുടെ പിന്തുണയും എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു. നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. അവര്‍ക്കും ഏറെ സന്തോഷം. എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമായി അറിയാം. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ നിരാശനായിരുന്നു. എന്നാല്‍ ഇത്തവണ എനിക്ക് എന്റേതായ രീതിയില്‍ കളിക്കാന്‍ സാധിച്ചു. പരിചയസമ്പത്തുണ്ട് എനിക്ക്, നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ളതിനാല്‍ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ഇതേ രീതിയില്‍ തുടരാന്‍ സാധിക്കണം. പരിശീലനം തുടരുകയാണ് ലക്ഷ്യം. എന്നില്‍ തന്നെ വിശ്വാസം വരണം.'' സഞ്ജു പറഞ്ഞു.

Latest Videos

സഞ്ജുവിന്റെ സൂര്യ, എപ്പോഴും പിന്തുണച്ചു! മലയാളി താരത്തെ കെട്ടിപ്പിടിച്ച് ക്യാപ്റ്റന്‍ - വൈറല്‍ വീഡിയോ

രാജ്യത്തിന് വേണ്ടി കളിക്കുന്നതിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ വളരെ സമ്മര്‍ദത്തോടെയാണ് കളിക്കുന്നത്. എനിക്ക് മികച്ച പ്രകടനം നടത്താന്‍ ആഗ്രഹമുണ്ടായിരുന്നു. എന്റെ കഴിവ് കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്ക് അത് കഴിയുന്നത്ര തുടരാനാണ് ആഗ്രഹിച്ചത്. ഒരു സമയം ആ പന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്റെ ഷോട്ടുകള്‍ കളിക്കുന്നത് തുടരണമെന്നും ഞാന്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിച്ചു. ഡ്രസ്സിംഗ് റൂമും സഹതാരങ്ങളും എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. എന്ത് പറയണമെന്ന് അറിയില്ല.'' താരം വ്യക്തമാക്കി.

തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ച് സഞ്ജു സംസാരിച്ചതിങ്ങനെ... ''കഴിഞ്ഞ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ റണ്‍സെടുക്കാതെ പുറത്തായി. ഭാവി എന്താകുമെന്ന് അറിയാതെ ഞാന്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പരമ്പരയിലും ടീം മാനേജ്‌മെന്റ് എന്നെ പിന്തുണച്ചു. എന്റെ ക്യാപ്റ്റനും കോച്ചിനും ആശ്വസിക്കാന്‍ എന്തെങ്കിലും നല്‍കിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഒരോവറില്‍ കൂടുതല്‍ സിക്‌സുകള്‍ അടിക്കാന്‍ ശ്രമിക്കുന്നു. അതിനെ ഞാന്‍ പിന്തുടര്‍ന്നു. ഇന്ന് അതിന് സാധിച്ചു.'' സഞ്ജു മത്സരശേഷം പറഞ്ഞു.

ഹൊ, ബ്രൂട്ടല്‍ ഹിറ്റിംഗ്! ഒരോവറില്‍ അഞ്ച് സിക്‌സുകളുമായി സഞ്ജു; റിഷാദ് ഹുസൈന്‍ പഞ്ചറായി വീഡിയോ

മത്സരത്തില്‍ 133 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് നേടിയത്. സഞ്ജുവിന് പുറമെ സൂര്യ 75 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനാണ് സാധിച്ചത്.

click me!