ദുബെയുടെ ആവശ്യമില്ല! പാകിസ്ഥാനെതിരെ സഞ്ജുവിനെ കളിപ്പിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

By Web Team  |  First Published Jun 9, 2024, 7:07 AM IST

പിച്ചിനെ പേടിച്ചിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.


ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ത്രില്ലറില്‍ ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസം രോഹിത് ശര്‍മയ്ക്കും സംഗത്തിനുമുണ്ട്. ന്യയോര്‍ക്ക്, നാസൗ കൗണ്ടി ക്രിക്കറ്റ് സ്്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. പിച്ചിനെ കുറിച്ച് തന്നെയാണ് ഇന്ത്യയുടെയും പാകിസ്ഥാന്റേയും ആശങ്ക. 150ന് മുകളിലുള്ള സ്‌കോര്‍ നേടുക എന്നത് ഈ ഗ്രൗണ്ടില്‍ അസാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. ആദ്യ രണ്ട് കളികളിലും 100 റണ്‍സ് പോലും പിറക്കാതിരുന്ന ഗ്രൗണ്ടില്‍ ഇന്നലെ കാനഡ നേടിയ 137 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

പിച്ചിനെ പേടിച്ചിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ കളിപ്പിക്കണമെന്ന് വാദിക്കുന്നുവരുണ്ട്. അക്കൂട്ടത്തിലാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. അദ്ദേഹം ഇത് പറയാന്‍ കാരണവുമുണ്ട്. മഞ്ജരേക്കറുടെ വാക്കുകള്‍... ''സഞ്ജു ടീമില്‍ വരണമെന്നാണ് ഞാന്‍ പറയുന്നത്. ശിവം ദുബെ പന്തെറിയുന്നില്ലെങ്കില്‍ എന്തായാലും സഞ്ജു കളിക്കണം. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു. പക്വതയേറിയ താരമായി അദ്ദേഹം. ദുബെയുടെ ബൗളിംഗ് ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ദുബെയേക്കാള്‍ സാങ്കേതിക തികവുള്ള ബാറ്ററാണ് സഞ്ജു. സ്പിന്നിനെതിരെ അപാര ടൈമിംഗോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കും. മാത്രമല്ല, പാക് പേസര്‍മാര്‍ക്കെതിരെ സഞ്ജുവിന്റെ പുള്‍ ഷോട്ടുകളും ഗുണം ചെയ്യും.'' മഞ്ജരേക്കര്‍ വ്യക്തമാക്കി.

Latest Videos

നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യ തന്നെ മുന്നില്‍! പാകിസ്ഥാനെതി ടി20 ലോകകപ്പ് പോരിന് മുമ്പ് അറിയേണ്ടതെല്ലാം

പേസര്‍മാരെ തുണക്കുന്നതാണ് നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ച് എന്നതിനാല്‍ മൂന്ന് പേസര്‍മാര്‍മാരെ നിലനിര്‍ത്തിയാകും പാകിസ്ഥാനെതിരെയും ഇന്ത്യ ഇറങ്ങുക. ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയും പേസ് നിര ശക്തമാകും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

click me!