നാളെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരം. ആദ്യ മത്സരം ഇന്ത്യ സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തില്‍ അനായാസം ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ തോറ്റു.
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്ക് മുമ്പ് മലയാളി താരം സഞ്ജു സാംസണിന്‍റെ 30-ാം പിറന്നാള്‍ ആഘോഷമാക്കി ടീം ഇന്ത്യ. മൂന്നാം ടി20ക്കായി സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട് പാർക്കിലേക്ക് ടീം ബസില്‍ പോയ ഇന്ത്യൻ താരങ്ങള്‍ ടീം ബസില്‍വെച്ചുതന്നെ സഞ്ജുവിന്‍റെ പിറന്നാള്‍ ആഘോഷം തുടങ്ങിയിരുന്നു. പിന്നീട് ടീം താമസിക്കുന്ന ഹോട്ടലിലെത്തിയശേഷം താരങ്ങളും കോച്ച് വിവിഎസ് ലക്ഷ്മണും അടക്കമുള്ളവര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തില്‍ സഞ്ജു കേക്ക് മുറിച്ചു.
നാളെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരം. ആദ്യ മത്സരം ഇന്ത്യ സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തില്‍ അനായാസം ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ തോറ്റു. സഞ്ജു അടക്കമുള്ള മുന്‍നിര രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 124 റണ്‍സില്‍ ഒതുങ്ങിയെങ്കിലും ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തിയത്.
THE BIRTHDAY CELEBRATIONS OF SANJU SAMSON. ❤️
- Sanju Samson is everyone's favourite..!!! ⭐ pic.twitter.com/cAfbsKHZ7F
നേരത്തെ ബംഗ്ലാദേശിനെതിരായ ടി20ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടി സഞ്ജു റെക്കോര്‍ഡിട്ടിരുന്നു. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കിയിരുന്നു.രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
ചാമ്പ്യൻസ് ട്രോഫി: കടുത്ത തീരുമാനവുമായി പാകിസ്ഥാന്‍; ടൂര്‍ണമെന്‍റ് തന്നെ ബഹിഷ്കരിക്കാന്‍ നീക്കം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക