എന്തായാലു ഇരുവരുടേയും കൂട്ടുകെട്ട് ഒരു നേട്ടത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചു. നാലാം വിക്കറ്റിലോ അതിന് താഴെയോ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്.
പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് സഞ്ജു സാംസണ്‍ - തിലക് വര്‍മ എന്നിവരുടെ കൂട്ടുകെട്ടായിരുന്നു. 118 റണ്‍സ് നേടിയ സഞ്ജു തിലകിനൊപ്പം 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇന്ത്യ 18.5 ഓവറില്‍ മൂന്നിന് 101 എന്ന സാഹചര്യത്തില്‍ നില്‍ക്കുമ്പോവാണ് ഇരുവരും നാലാം വിക്കറ്റില്‍ ഒത്തുചേരുന്നത്. സ്‌കോര്‍ 217ല്‍ എത്തിച്ച ശേഷമാണ് കൂട്ടുകെട്ട് പൊളിയുന്നത്. 52 റണ്‍സ് നേടിയ തിലക് വര്‍മയെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു.
എന്തായാലു ഇരുവരുടേയും കൂട്ടുകെട്ട് ഒരു നേട്ടത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചു. നാലാം വിക്കറ്റിലോ അതിന് താഴെയോ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. ഇക്കാര്യത്തില്‍ വിരാട് കോലി - സുരേഷ് റെയ്‌ന (127) ഇവരുടെ കൂട്ടുകെട്ടാണ് ഒന്നാമത്. മുഹമ്മദ് കൈഫ് - ദിനേശ് മോംഗിയ (110), മുഹമ്മദ് അസറുദ്ദീന്‍ - രാഹുല്‍ ദ്രാവിഡ് (105), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ - എം എസ് ധോണി (101), യൂസഫ് പത്താന്‍ - സഹീര്‍ ഖാന്‍ (100) എന്നിവരും പട്ടികയിലുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്. ഇതുവരെ അഞ്ച് ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. 119 ശരാശരിയില്‍ നേടിയത് 238 റണ്‍സ്. ഇതില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 99.16 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം.
സഞ്ജുവിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് ഇന്ത്യ നേടിയത്. രജത് പടീധാര്‍ (22), സായ് സുദര്‍ശന്‍ (10), കെ എല്‍ രാഹുല്‍ (21), അക്‌സര്‍ പട്ടേല്‍ (1), വാഷിംഗ്ടണ്‍ സുന്ദര്‍ (17) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അര്‍ഷദീപ് സിംഗ് (7), ആവേഷ് ഖാന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. നന്ദ്രേ ബര്‍ഗര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.
കന്നി സെഞ്ചുറിക്ക് ശേഷം വികാരാധീനനായി സഞ്ജു! ഒരുപാട് കഷ്ടപ്പെട്ടതിന്റെ ഫലമെന്ന് മലയാളി താരം