ഗംഭീറിനെകൊണ്ട് പറ്റില്ല, ആ ജോലി രോഹിത്തോ അഗാര്‍ക്കറോ ചെയ്യട്ടെ! പരിശീലകനെതിരെ വിമര്‍ശനവുമായി മഞ്ജരേക്കര്‍

By Web Team  |  First Published Nov 11, 2024, 5:27 PM IST

ഗംഭീറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.


മുംബൈ: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ പരാജയത്തിന് ശേഷം ആദ്യമായാണ് ഗംഭീര്‍ മാധ്യമങ്ങളെ കാണുന്നത്. നിര്‍ണായകമായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി താരങ്ങളുടെ ഫോം അടക്കമുള്ള ഗൗരവകരമായ വിഷയങ്ങളെ കുറിച്ച് ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചിരുന്നു.

എന്നാലിപ്പോള്‍ ഗംഭീറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഗംഭീറിനെ ഇനിയും മാധ്യമങ്ങളുടെ മുന്നിലേക്ക് അയക്കരുതെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. മുന്‍ താരത്തിന്റെ വാക്കുകള്‍... ''ഞാനിപ്പോള്‍ ഗംഭീറിന്റെ വാര്‍ത്താസമ്മേളനം കണ്ടിരുന്നു. എനിക്ക് തോന്നുന്ന ഇത്തരം ജോലികള്‍ ബിസിസിഐ ഗംഭീറിനെ ഏല്‍പ്പിക്കരുതെന്നാണ്. ഗംഭീര്‍ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. മാധ്യമ പ്രവര്‍ത്തുകരുമായി അദ്ദേഹത്തിന് മാന്യമായി സംസാരിക്കാന്‍ കഴിയുന്നില്ല. ശരിയായ വാക്കുകളും മറ്റും അദ്ദേഹം ഉപയോഗിക്കുന്നില്ല. മാധ്യമങ്ങളോട് സംസാരിക്കാന്‍ രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറുമാണ് നല്ലത്.'' മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചിട്ടു.

Latest Videos

undefined

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിന് രോഹിത് എത്തുമോ? നിര്‍ണായക സൂചന നല്‍കി ഗംഭീര്‍

നവംബര്‍ 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറ് മുതല്‍ രണ്ടാം ടെസ്റ്റ് (ഡേ നൈറ്റ് ടെസ്റ്റ്) അഡ്‌ലെയ്ഡില്‍ നടക്കും. ഡിസംബര്‍ 14 മുതല്‍ ബ്രിസ്ബേനില്‍ മൂന്നാം ടെസ്റ്റും 26ന് മെല്‍ബണില്‍ നാലാം ടെസ്റ്റും ജനുവരി 3ന് സിഡ്നിയില്‍ അഞ്ചാം ടെസ്റ്റും നടക്കും.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

click me!