ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെങ്കിലും അവനെ കളിപ്പിക്കണം, പകരം ഒഴിവാക്കേണ്ട പേരുമായി മഞ്ജരേക്കര്‍

By Web TeamFirst Published Sep 23, 2024, 3:55 PM IST
Highlights

രണ്ടാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ നിര്‍ബന്ധമായും കളിപ്പിക്കേണ്ട താരത്തിന്‍റെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് 27ന് കാണ്‍പൂരില്‍ തുടക്കമാകും. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്‍റെ കൂറ്റൻ ജയവുമായി ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റിലും ജയിച്ച് പരമ്പര തൂത്തൂവാരാനാണ് ഇന്ത്യ ശ്രമിക്കുക. ആദ്യ ടെസ്റ്റിലെ ജയത്തിന് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സെലക്ടര്‍മാര്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ നിര്‍ബന്ധമായും കളിപ്പിക്കേണ്ട താരത്തിന്‍റെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടാതിരുന്ന സ്പിന്നര്‍ കുല്‍ദീപ് യാദവിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.ആദ്യ ടെസ്റ്റില്‍ തന്നെ കുല്‍ദീപിനെ കളിപ്പിക്കേണ്ടതായിരുന്നുവെന്നും ചെന്നൈയിലെ പിച്ച് ഒന്നര ദിവസത്തിനുശേഷം സ്പിന്നര്‍മാരെ തുണക്കുന്നതായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു. അവസാനം കളിച്ച ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ കുല്‍ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

Latest Videos

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം; മൂന്നാം സ്ഥാനത്തേക്ക് കയറി ശ്രീലങ്ക

അവനെ അത്ര അനായാസം തഴയരുതെന്നാണ് എന്‍റെ അഭിപ്രായം. പിച്ച് സ്പിന്നിനെ തുണക്കുന്നതല്ലെങ്കില്‍ പോലും കുല്‍ദീപിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം. കാരണം, പേസര്‍മാര്‍ക്ക് ഒന്നോ കൂടിപ്പോയാല്‍ ഒന്നര ദിവസമോയൊക്കെ സഹായമെ ഇന്ത്യൻ പിച്ചില്‍ നിന്ന് കിട്ടു. അതിനുശേഷം സ്പിന്നര്‍മാരെ സഹായിക്കുക എന്നത് മാത്രമാണ് പേസര്‍മാരുടെ ചുമതല. അങ്ങനെയുള്ള സാഹചര്യത്തില്‍ കുല്‍ദീപിനെപ്പോലൊരു ബൗളറുള്ളപ്പോള്‍ അയാളെ പ്ലേയിംഗ് ഇലവനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നും മഞ്ജരേക്കര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

'ആര് വേണമെങ്കിലും അടിച്ചോ, ഒരു മണിക്കൂര്‍ സമയം തരും'; രോഹിത് പറഞ്ഞ കാര്യം വെളിപ്പെടുത്തി റിഷഭ് പന്ത്

കാണ്‍പൂരിലെ പിച്ച് പേസിനെ തുണക്കുന്നതാണെങ്കില്‍ പോലും ഇന്ത്യ കുല്‍ദീപിനെ കളിപ്പിക്കണമെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു. കാരണം പിച്ചിലെ പച്ചപ്പൊക്കെ ഏതാനും മണിക്കൂറെ കാണൂ. അതിന് സിറാജും ബുമ്രയുമൊക്കെ ധാരാളമാണ്. അതുകൊണ്ട് അടുത്ത ടെസ്റ്റില്‍ പേസര്‍ ആകാശ് ദീപിന് പകരം കുല്‍ദീപിനെ കളിപ്പിക്കണമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. 2017ല്‍ ഓസ്ട്രേലിയക്കെതിരാ ധരംശാല ടെസ്റ്റിലാണ് കുല്‍ദീപ് ഇന്ത്യക്കായി അരങ്ങേറിയത്. അതിനുശേഷം ഏഴ് വര്‍ഷങ്ങളിലായി 12 ടെസ്റ്റുകളില്‍ മാത്രമാണ് 29കാരനായ കുല്‍ദീപ് കളിച്ചത്. 12 ടെസ്റ്റില്‍ നിന്ന് 53 വിക്കറ്റുകളാണ് കുല്‍ദീപിന്‍റെ സമ്പാദ്യം. ഇടം കൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജയുള്ളതും പകരക്കാരനായി പരിഗണിക്കാന്‍ അക്സര്‍ പട്ടേലുള്ളതുമാണ് കുല്‍ദീപിന് അധികം അവസരങ്ങള്‍ കിട്ടാത്തതിന് കാരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!