കോലിയുടേത് ടി20 ലോകകപ്പിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്‌സല്ല; മറ്റൊന്ന് തിരഞ്ഞെടുത്ത് സഞ്ജയ് ബംഗാര്‍

By Web Team  |  First Published Oct 26, 2022, 7:40 PM IST

മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിന് മറ്റൊരു അഭിപ്രായമാണുള്ളത്. ടി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് ഇതെല്ലെന്നാണ് ബംഗാര്‍ പറയുന്നത്.


ബംഗളൂരു: പാകിസ്ഥാനെതിരെ ടി20 ലോകകപ്പില്‍ വിരാട് കോലി പുറത്തെടുത്തത് കുട്ടിക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സെന്നാണ് പലരും വാഴ്ത്തുന്നത്. 53 പന്തില്‍ 82 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. ഇന്നിംഗ്‌സിനെ പുകഴ്ത്തി മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഭിപ്രായപ്പെട്ടത്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിന് മറ്റൊരു അഭിപ്രായമാണുള്ളത്. ടി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് ഇതെല്ലെന്നാണ് ബംഗാര്‍ പറയുന്നത്. 2007 പ്രഥമ ടി20 ലോകകപ്പില്‍ യുവരാജ് ഓസീസിനെതിരെ കളിച്ച ഇന്നിംഗ്‌സിനാണ് ബംഗാര്‍ ഒന്നാംസ്ഥാനം നല്‍കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കോലി മെല്‍ബണില്‍ പാകിസ്ഥാനെതിരെ കളിച്ച ഇന്നിംഗ്‌സിന് ഞാന്‍ രണ്ടാം സ്ഥാനമെ നല്‍കൂ. മെല്‍ബണിലെ സാഹചര്യം കടുത്തതായിരുന്നു. വലിയ ഗ്രൗണ്ടെന്നത് മാത്രമല്ല, എതിരാളികള്‍ പാകിസ്ഥാനെന്നതും ശരിതന്നെ. എന്നാല്‍ ഞാന്‍ ഒന്നാംസ്ഥാനം നല്‍കുന്നത് പ്രഥമ  ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ യുവരാജ് കളിച്ച ഇന്നിംഗ്‌സിനാണ്. കാരണം, അതൊരു സെമി ഫൈനല്‍ മത്സരമായിരുന്നു. എതിരാളികള്‍ ഓസ്‌ട്രേലിയയും.'' ബംഗാര്‍ പറഞ്ഞുനിര്‍ത്തി. 

Latest Videos

undefined

ഹാര്‍ദിക് വേണ്ട, ദീപക് ഹൂഡയെ കളിപ്പിക്കൂ; നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് ഗവാസ്‌ക്കറുടെ നിര്‍ദേശം

യുവരാജ് 30 പന്തില്‍ നിന്നാണ് 70 റണ്‍സാണ് നേടിയത്. ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിക്കുന്നതിലും ഇന്നിംഗ് പ്രധാന പങ്കുവഹിച്ചു. എട്ട് ഓവറില്‍ 41 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ വിരേന്ദര്‍ സെവാഗിനെയും ഗൗതം ഗംഭീറിനെയും നഷ്ടമായതിനാല്‍ ഇന്ത്യക്ക് ഇന്നിങ്സിന് മികച്ച തുടക്കം ലഭിച്ചില്ല. തുടര്‍ന്ന് യുവരാജും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 30 പന്തില്‍ നിന്ന് 5 ഫോറും 5 സിക്‌സും സഹിതം 70 റണ്‍സ് അടിച്ചെടുത്ത യുവരാജ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

മെല്‍ബണില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വെറും 31 റണ്‍സിന് നാല് വിക്കറ്റ് നഷ്ടമായ അവസ്ഥയിലാണ് കോലി ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം റെക്കോര്‍ഡ് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 53 പന്തില്‍ ആറ് ബൗണ്ടറികളും നാല് സിക്‌സും സഹിതമാണ് 82 റണ്‍സെടുത്തത്.

click me!