'എന്റെ പിഴ, എന്റെ തെറ്റ്'! ബുമ്രയെ പ്രകോപിപ്പിച്ച സംഭവത്തില്‍ സാം കോണ്‍സ്റ്റാസിന്റെ കുറ്റസമ്മതം

By Web Desk  |  First Published Jan 7, 2025, 4:05 PM IST

സംഭവത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ കോണ്‍സ്റ്റാസ്. അത് തന്റെ തെറ്റാണെന്ന് കോണ്‍സ്റ്റാസ് സമ്മതിച്ചു.


സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്രയുമായുള്ള വാക്കുതര്‍ക്കമുണ്ടായില്‍ തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിച്ച് ഓസീസ് ഓപ്പണ്‍ സാം കോണ്‍സ്റ്റാസ്.  ഓസ്ട്രേലിയ ബാറ്റിംഗിനെത്തിയപ്പോഴാണ് സംഭവം നടന്നത്. ആദ്യ ദിവസം ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ മൂന്നാം ഓവറിലെ അവസാന പന്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. പെട്ടന്ന് പന്തെറിഞ്ഞ് മറ്റൊരു ഓവര്‍ കൂടി എറിയാനുള്ള ശ്രമമാണ് ഇന്ത്യന്‍ നായകന്‍ നടത്തിയത്. എന്നാല്‍ ഖവാജ ക്രീസില്‍ തയ്യാറായിരുന്നില്ല. 

ഇത് ബുമ്ര ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴേക്കും നോണ്‍ സ്ട്രൈക്കിലുണ്ടായിരുന്ന കോണ്‍സ്റ്റാസ് ഇടെ. തിരിച്ച് ബുമ്രയോട് തിരിച്ച് പലതും പറഞ്ഞു. ഇതിനിടെ ബുമ്ര ചോദിക്കുന്നുണ്ട് നിന്റെ പ്രശ്നമെന്താണെന്ന്. അതിനുള്ള മറുപടിയും കോണ്‍സ്റ്റാസ് നല്‍കുന്നു. പിന്നീട് ഇരുവരും നേര്‍ക്കുനേര്‍ നടന്നുവന്നപ്പോള്‍ അംപയര്‍ ഇടപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷമുള്ള പന്തില്‍ ബുമ്ര, ഖവാജയെ സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കയ്യിലേക്ക് അയക്കുകയും ചെയ്തു. കോണ്‍സ്റ്റാസിന്റെ മുഖത്ത് നോക്കി ആഘോഷം നടത്തുകയും ചെയ്തിരുന്നു.

Latest Videos

ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ ജനപ്രീതി? റിക്കി പോണ്ടിംഗിന്റെ മറുപടിയിങ്ങനെ

സംഭവത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ കോണ്‍സ്റ്റാസ്. അത് തന്റെ തെറ്റാണെന്ന് കോണ്‍സ്റ്റാസ് സമ്മതിച്ചു. ഓസീസ് ഓപ്പണറുടെ വാക്കുകള്‍... ''സംഭവത്തിന് ശേഷം നിര്‍ഭാഗ്യവശാല്‍ ഉസ്മാന്‍ ഖവാജ പുറത്തായി. ബുമ്ര ആ ദിവസം അല്‍പം കൂടി സമയം കിട്ടുമോ എന്നതിനാണ് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്റെ തെറ്റായിരിക്കാം. പക്ഷേ അങ്ങനെയൊക്കെ സംഭവിക്കാം. ഇത് ക്രിക്കറ്റാണ്. എല്ല ക്രഡിറ്റും ബുമ്രയ്ക്കാണ്. അദ്ദേഹത്തിന് വിക്കറ്റ് ലഭിച്ചു. പക്ഷേ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്.'' കോണ്‍സ്റ്റാസ് വ്യക്തമാക്കി.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ഇന്ത്യ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. ഫൈനലില്‍ കടന്നില്ലെന്ന് മാത്രമല്ല, സീനിയര്‍ താരങ്ങള്‍ വിരമിക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്.

click me!