ചതുതര്‍ദിന മത്സരത്തിനുള്ള ടീമില്‍ നിന്ന് പേസര്‍ ഹര്‍ഷിത് റാണ പരിക്കേറ്റ് പുറത്തായി. പകരക്കാരനായി ആവേഷ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തി. രജത് പടീധാര്‍, സര്‍ഫറാസ് ഖാന്‍, റിങ്കു സിംഗ് എന്നിവരും ടീമിലെത്തി.
മുംബൈ: പരിക്കേറ്റ റുതുരാജ് ഗെയ്കവാദിന് പകരം അഭിമന്യൂ ഈശ്വരനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഏകദിന പരമ്പരയ്ക്കിടെയാണ് റുതുരാജിന്റെ കൈവിരലിന് പരിക്കേല്‍ക്കുന്നത്. അവസാന ഏകദിനത്തില്‍ താരം കളിച്ചിരുന്നില്ല. പിന്നാലെ ടെസ്റ്റ് ടീമില്‍ നിന്നും താരത്തെ ഒഴിവാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ കളിക്കുന്ന ഇന്ത്യയുടെ എ ടീമിലും മാറ്റമുണ്ട്.
ചതുതര്‍ദിന മത്സരത്തിനുള്ള ടീമില്‍ നിന്ന് പേസര്‍ ഹര്‍ഷിത് റാണ പരിക്കേറ്റ് പുറത്തായി. പകരക്കാരനായി ആവേഷ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തി. രജത് പടീധാര്‍, സര്‍ഫറാസ് ഖാന്‍, റിങ്കു സിംഗ് എന്നിവരും ടീമിലെത്തി. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ സ്‌ക്വാഡില്‍ നിന്ന് റിലീസ് ചെയ്തു. ടെസ്റ്റ് പരമ്പരയ്ക്കുള്ള പ്രധാന ടീമിനൊപ്പം ചേരാന്‍ വേണ്ടിയാണിത്. അതേസമയം, ഇന്ത്യയുടെ എ ടീമിലേക്കും സഞ്ജു സാംസണെ ക്ഷണിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു.
നേരത്തെ, റുതുരാജിന് പകരം സഞ്ജുവിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം കണക്കിലെടുത്തില്ല. ഇതാദ്യാമായിട്ടല്ല ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാറ്റം വരുന്നത്. നേരത്തെ, വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഇഷാന്‍ കിഷന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. പകരം കെ എസ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയേയും ഒഴിവാക്കിയിരുന്നു.
ഏകദിന ലോകകപ്പിനിടെ ഷമിക്ക് പരിക്കേറ്റിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പൂര്‍ണ കായികക്ഷമത തിരിച്ചുകിട്ടിയാല്‍ മാത്രമെ കളിപ്പിക്കൂ എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഷമിക്ക് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാല്‍ക്കുഴയ്ക്ക് പരിക്കുണ്ടായിരുന്നെങ്കിലും ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്ന ഷമി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവും എന്ന പ്രതീക്ഷ ഇതോടെ തകിടംമറിഞ്ഞു.
വിടാതെ പരിക്ക്! ഹാര്‍ദിക് ഐപിഎല്‍ കളിക്കുന്ന കാര്യം സംശയത്തില്‍; മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി