ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും രോഹിത്തിനെയും കോലിയെയും കളിപ്പിക്കില്ല; രാഹുലിനും പരമ്പര നഷ്ടമാവും

By Gopala krishnan  |  First Published Dec 1, 2022, 10:09 PM IST

ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന കാര്യം ബിസിസിഐ അനൗദ്യോഗികമായി സിനീയര്‍ താരങ്ങളെ അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ ചുമതലയേല്‍ക്കുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റിയാകും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക.


മുംബൈ: ടി20 ക്രിക്കറ്റില്‍ തലമുറമാറ്റമെന്ന തീരുമാനം കടുപ്പിക്കാനൊരുങ്ങി ബിസിസിഐ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അവുവദിച്ച നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക് എന്നിവരെ ജനുവരിയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കും പരിഗണിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വിവാഹിതനാവുന്നതിനാല്‍ രാഹുലും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടാവില്ല.

ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന കാര്യം ബിസിസിഐ അനൗദ്യോഗികമായി സിനീയര്‍ താരങ്ങളെ അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ ചുമതലയേല്‍ക്കുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റിയാകും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക. 2024ല്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള ടീമിനെ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് സീനിയര്‍ താരങ്ങളെ ടി20യില്‍ നിന്നൊഴിവാക്കുന്നത്. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ അതുവരെയുള്ള കാലയളവില്‍ ഇന്ത്യ കൂടുതലും ഏകദിനങ്ങളിലാണ് കളിക്കുന്നത്.

Latest Videos

ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത് 991 കളിക്കാര്‍, ബെന്‍ സ്റ്റോക്സും ഗ്രീനും ലിസ്റ്റില്‍

ഏകദിന ലോകകപ്പിന് മുമ്പ് ആകെ ഒമ്പത് ടി20 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ ഷെഡ്യൂളിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കും ടി20യില്‍ ഇനി ഇന്ത്യയെ നയിക്കേണ്ടത് എന്ന കാര്യത്തില്‍ ബിസിസിഐ തത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഹാര്‍ദ്ദിക്കിനെ ഏകദിനങ്ങളില്‍ പോലും പരിഗണിക്കാതെ ടി20 ക്രിക്കറ്റില്‍ മാത്രം കളിപ്പിക്കുന്നത്.

ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍  കെ എല്‍ രാഹുലിനെയും റിഷഭ് പന്തിനെയും പാണ്ഡ്യ ബഹുദൂരം പിന്നിലാക്കിയെന്നാണ് വിലയിരുത്തല്‍. കെ എല്‍ രാഹുലിന്‍ററെ ബാറ്റിംഗിലെ മെല്ലെപ്പോക്കും റിഷഭ് പന്തിന്‍റെ ഫോമില്ലായ്മയും ഹാര്‍ദ്ദിക്കിന് ഗുണകരമായി. ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് ഹാര്‍ദ്ദികിനെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

click me!