ദ്രാവിഡിനെ പോലെയല്ല ഗംഭീര്‍! രണ്ട് പരിശീലകരേയും താരതമ്യം ചെയ്ത് രോഹിത് ശര്‍മ

By Web Team  |  First Published Sep 17, 2024, 11:56 PM IST

പുതിയ കോച്ച് ഗൗതം ഗംഭീറിനെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.


ചെന്നൈ: വ്യാഴാഴ്ച്ചയാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പ ആരംഭിക്കുന്നത്. ചെന്നൈ, ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഗൗതം ഗംഭീന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളെല്ലാം തിരിച്ചെത്തുന്ന പരമ്പരയാണിത്. ആദ്യ ടെസ്റ്റിനുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി, പേസര്‍ ജസ്പ്രിത് ബുമ്ര എന്നിവരെല്ലാം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. 

രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതും പരിക്ക് മാറി കെ എല്‍ രാഹുല്‍ ടീമിലെത്തിയതുമാണ് പ്രധാന മാറ്റങ്ങള്‍. ഇപ്പോല്‍ പുതിയ കോച്ച് ഗൗതം ഗംഭീറിനെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അദ്ദേഹം പറയുന്നതിങ്ങനെ... ''മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റേയും ഗംഭീറിന്റേയും സമീപനം വ്യത്യസ്തമാണ്. എന്നാല്‍ പുതിയ പരിശീലകനൊപ്പം യോജിച്ചു പോകുന്നതില്‍ ബുദ്ധിമുട്ടില്ല.'' രോഹിത് പറഞ്ഞു. 

Latest Videos

പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഒരേ സമ്മാനത്തുക! ലോകകപ്പിലും ലിംഗനീതി നടപ്പാക്കി ചരിത്രം കുറിച്ച് ഐസിസി

പുതിയ പരിശീലകര്‍ വരുമ്പോള്‍ ആശയങ്ങള്‍ മാറുന്നത് നല്ലതാണെന്നും രോഹിത് പറഞ്ഞു. ''രാഹുല്‍ ഭായ്, വിക്രം റാത്തോഡ്, പരസ് മാംബ്രെ എന്നിവരുള്ളപ്പോള്‍ ടീം മറ്റൊന്നായിരുന്നു. പുതിയ പരിശീലകര്‍ വരുമ്പോള്‍ ടീമിലും പുതു ആശയങ്ങള്‍ വരുന്നത് നല്ലതാണ്.'' രോഹിത് കൂട്ടിചേര്‍ത്തു. 

ബംഗ്ലാദേശിനെതിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസപ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

click me!